കോട്ടയം: ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ ജില്ലയിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ.
കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.വി. റോജിമോൻ, വൈക്കം പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ ബി. സിജി, ജില്ല സ്പെഷൽ ബ്രാഞ്ചിലെ അസി.സബ് ഇൻസ്പെക്ടർ പി.എസ്. ശ്രീജോവ്, ഐ.എം. ഹാഷിക്(സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ), പ്രതീഷ് രാജ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ) എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.