ഹോട്ടൽ ജീവനക്കാര‍ന്‍റെ അപകടമരണം: സ്‌കൂട്ടറിൽ തട്ടിയ വാഹനത്തെക്കുറിച്ച് സൂചനയില്ല

പൊൻകുന്നം: ഹോട്ടൽ ജീവനക്കാര‍െൻറ അപകട മരണത്തിൽ സ്‌കൂട്ടറിൽ തട്ടിയ വാഹനത്തെക്കുറിച്ച് സൂചനയില്ല. പി.പി റോഡ് രണ്ടാംമൈലിൽ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരനായ രാജേന്ദ്രൻപിള്ള (52) മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ മറ്റേതെങ്കിലും വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചില്ല. റോഡിൽ മറിഞ്ഞുകിടന്ന സ്‌കൂട്ടറിലേക്ക് ബസിടിച്ച് നിരക്കിനീക്കിയതിനെ തുടർന്ന് അടിയിൽപെട്ടാണ് രാജേന്ദ്രൻപിള്ള മരിച്ചത്.

തിങ്കളാഴ്ച അർധരാത്രിയാണ് മറിഞ്ഞുകിടന്ന സ്‌കൂട്ടറിൽ ബസിടിച്ചത്. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരനായ പനമറ്റം അക്കരക്കുന്ന് കാവിൽത്താഴെ രാജേന്ദ്രൻപിള്ള ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.

സ്‌കൂട്ടർ മറിഞ്ഞുവീണത് മറ്റേതെങ്കിലും വാഹനം തട്ടിയതിനാലാവാം എന്ന സംശയത്തെത്തുടർന്ന് പരിസര പ്രദേശത്തെ സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചെങ്കിലും സംശയമുള്ള വാഹനങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് പൊൻകുന്നം എസ്.എച്ച്.ഒ സജിൻ ലൂയിസ് അറിയിച്ചു.

Tags:    
News Summary - Accidental death of hotel staff: No clue about the vehicle that hit the scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.