പൊൻകുന്നം: ചിറക്കടവ് പ്ലാവോലിക്കവല 25ാം നമ്പർ അംഗൻവാടിയിലെ അധ്യാപികയും (വർക്കർ) ഹെൽപറും ഒരേദിനം വിരമിച്ചു. വർക്കർ പനച്ചിക്കൽ എം.എം. ലളിതകുമാരിയും ഹെൽപർ ഇലവുങ്കൽ കെ.ആർ. ഭാമിനിദേവിയുമാണ് ശനിയാഴ്ച പിരിഞ്ഞത്.
പതിറ്റാണ്ടുകളായി കുട്ടികളെ പരിപാലിച്ച ഇരുവരും പടിയിറങ്ങുമ്പോൾ നാട്ടുകാർക്ക് സങ്കടദിനം കൂടിയായി. കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിളമ്പി അവരെ ഊട്ടി, വീടുകളിലേക്ക് യാത്രയാക്കി പതിവുപോലെ പടിയിറങ്ങുമ്പോൾ 35 വർഷത്തിലേറെയുള്ള സേവനമാണ് അവസാനിക്കുന്നത്.
ലളിതകുമാരി ളാലം ബ്ലോക്കിൽ സ്വന്തം നാടായ വിളക്കുമാടം കാവുങ്കലെ അംഗൻവാടിയിൽ 38 വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചതാണ്. പിന്നീട് 2000ത്തിലാണ് പ്ലാവോലിക്കവലയിലെ അംഗൻവാടിയിലെത്തുന്നത്.
ഭാമിനിദേവിക്ക് പ്ലാവോലിക്കവല അംഗൻവാടിയുമായി 36 വർഷത്തെ ബന്ധമാണ്. ഇരുവർക്കും ഔദ്യോഗിക യാത്രയയപ്പ് മേയ് ആറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.