പൊൻകുന്നം: മുംബൈയിൽ കഴിഞ്ഞ ദിവസം ടൗട്ടേ ചുഴലിക്കാറ്റിൽ അറബിക്കടലിൽ അപകടത്തിൽപെട്ട ബാർജിലുണ്ടായിരുന്ന കോട്ടയം സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായിലിൻെറ മകൻ ഫസിൻ ഇസ്മായിൽ (29) ആണ് മരിച്ചത്.
പി 305 നമ്പർ ബാർജിലായിരുന്നു ഇദ്ദേഹം. ഒ.എൻ.ജി.സി പ്രോജക്ട് എൻജിനീയറായിരുന്നു. മൂന്നുവർഷം മുൻപ് ജോലിയിൽ പ്രവേശിച്ച ഫസിൻ മൂന്നുമാസം മുൻപ് നാട്ടിലെത്തി വിവാഹ നിശ്ചയത്തിന് ശേഷം മടങ്ങിയതായിരുന്നു.
മാതാവ്: സിൽവി ഇസ്മായിൽ. സഹോദരങ്ങൾ: സിസിന, മിസിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.