പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ നിർമാണപ്രവർത്തനം വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളില്ലാതെ നടത്തുന്നുവെന്ന് ആക്ഷേപം. വഴിയോരത്ത് മണ്ണ് നീക്കി ആഴത്തിലായ ഭാഗത്തെങ്ങും അപകടസാധ്യതയാണ്. ഇവിടെയെങ്ങും സുരക്ഷ വേലികൾ സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ അരികിലേക്കൊതുക്കിയാൽ കുഴികളിൽ പതിക്കുമെന്ന നിലയാണ്. റോഡാകെ ചളിനിറഞ്ഞ് അപകടാവസ്ഥയേറുകയും ചെയ്തു.അരികിൽ ബാരിക്കേഡുകളും റിഫ്ലക്ടറുകളും സ്ഥാപിച്ചില്ലെങ്കിൽ രാത്രിയാത്ര അപകടത്തിലാവും. വീതികുറഞ്ഞ റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രമേ വീതിയുള്ളൂ. മഴപെയ്ത് റോഡിലാകെ ചളിനിറഞ്ഞിട്ടുള്ളതിനാൽ ബൈക്കുകൾ തെന്നിമറിയാനും സാധ്യതയേറെ.
അതുപോലെ വലക്കുള്ളിൽ കല്ലുകൾ അടുക്കി വൻഉയരത്തിൽ നിർമിക്കുന്ന കൽക്കെട്ടുകൾ റോഡിെൻറ താഴ്ചയിലുള്ള വീടുകൾക്ക് ഭീഷണിയാണെന്നാണ് പ്രധാന ആക്ഷേപം. നിർമാണ ജോലി ചെറുകിട കരാറുകാർക്ക് തരം തിരിച്ചുനൽകിയിരിക്കുകയാണ്. പല പണികളിലും വിദഗ്ധരല്ലാത്ത തൊഴിലാളികളാണെന്നും ആക്ഷേപമുണ്ട്. മഞ്ഞപ്പള്ളിക്കുന്നിൽ സുരേഷ്കുമാറിെൻറ വീടിനെക്കാൾ ഉയരത്തിൽ കൽക്കെട്ട് നിർമിച്ചു.
ഇപ്പോൾ കുടുംബാംഗങ്ങൾ ഭീതിയിലാണ്. കുറച്ചുഭാഗം പുറത്തേക്കുതള്ളിയ നിലയിലാണെന്ന് സുരേഷ്‌കുമാർ പറയുന്നു. വല കേടുവന്നാൽ കൽക്കെട്ട് പൊളിഞ്ഞുവീഴാനുള്ള സാധ്യതയാണ് ഇവരെ ഭയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.