പൊൻകുന്നം: എലിക്കുളം ഉരുളികുന്നം സ്വദേശിയായ വിദ്യാർഥിക്ക് വേറിട്ട രീതിയിെല ചിത്രരചനമികവിന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിെൻറ ഗ്രാൻഡ് മാസ്റ്റർ പദവി. ഉരുളികുന്നം ഓട്ടുക്കുന്നേൽ ഒ.ഡി. ഷാജുവിെൻറയും ഷൈനിയുടെയും മകൻ ഒ.എസ്. ശിവകുമാറിനാണ് ഈ നേട്ടം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച ഇരട്ടനേട്ടമാണ് ചങ്ങനാശ്ശേരി സെൻറ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് വിദ്യാർഥിയായ ഈ കലാകാരനെ തേടിയെത്തിയത്.
തലകുത്തി നിന്ന് കുറഞ്ഞ സമയംകൊണ്ട് ചിത്രരചനയിൽ കാട്ടിയ മികവിനാണ് രണ്ട് റെക്കോഡ് ബുക്കിലും ഇടംകിട്ടിയത്. മുമ്പ് പാലക്കാട് സ്വദേശി പ്രവീൺ മോഹൻ ഒരുദിവസം വരച്ച ആറുചിത്രങ്ങളുടെ റെക്കോഡിനെയാണ് ശിവകുമാർ 10 ചിത്രം വരച്ച് മറികടന്നത്. ഒറ്റദിവസംകൊണ്ട് 10 ചിത്രവും പൂർത്തിയാക്കി.
പോർട്രെയിറ്റ് വിഭാഗത്തിെല രചനകളാണ് നടത്തിയത്. മദർ തെരേസ, എ.പി.ജെ. അബ്ദുൽകലാം, ജവഹർലാൽ നെഹ്റു, സചിൻ ടെണ്ടുൽകർ, ഭഗത് സിങ് തുടങ്ങി പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ചിത്രമാണ് രചിച്ചത്. കടലാസിൽ മാർക്കർ പേനകൊണ്ടായിരുന്നു രചന. ചിത്രരചനയുടെ സമയം രേഖപ്പെടുത്തിയ വിഡിയോയാണ് ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർക്ക് അയച്ചുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.