പൊൻകുന്നം: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് നാലരലക്ഷം തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ പൊൻകുന്നം പാട്ടുപാറ പൊടിമറ്റത്തിൽ പി.കെ. റോബിനെയാണ് (25) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.പൊൻകുന്നം രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ജ്വല്ലറിയുടെയും സഹോദരസ്ഥാപനമായ ഫിനാൻസ് ഉടമയുടെയും പരാതിയെ തുടർന്നാണ് അറസ്റ്റ്.
ജ്വല്ലറിയിലെ ജീവനക്കാരനായ റോബിൻ പണമിടപാട് സ്ഥാപനത്തിലും സേവനം ചെയ്തിരുന്നു. പലരുടെ പേരിൽ ഇയാൾ പതിവായി പണയ ഉരുപ്പടി എത്തിക്കുന്നതിൽ സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.2019 മുതൽ 18 തവണ മറ്റു പലരുടെയും പേരിൽ മുക്കുപണ്ടം പണയംവെച്ച് പണംവാങ്ങിയിട്ടുണ്ട്. യഥാർഥ സ്വർണാഭരണം ഉടമയെ കാണിച്ചശേഷം മുക്കുപണ്ടം കവറിലാക്കി ലോക്കറിൽ വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.