പൊൻകുന്നം: പുനലൂർ-പൊൻകുന്നം ഹൈവേ നിർമാണ ഭാഗമായി പാറ പൊട്ടിച്ചപ്പോൾ ചെറുവള്ളി എസ്.സി.ടി.എം യു.പി സ്കൂളിെൻറ മതിൽ പൊളിഞ്ഞു. വെടിവെച്ച് പാറ പൊട്ടിച്ചപ്പോഴാണ് മതിൽ തകർന്നത്. വെടിവെക്കാതെ പാറ പൊട്ടിച്ചുനീക്കുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നതെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്കൂൾ ബൂത്താണ്. കെട്ടിടിഞ്ഞതോടെ ആൾക്കാരെത്തുമ്പോൾ അപകടസാധ്യതയേറെയാണ്. അതിനാൽ കെ.എസ്.ടി.പി ഉടൻതന്നെ സംരക്ഷണഭിത്തി നിർമിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.