കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​പ്പോ​ൾ

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന തുടങ്ങി

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യ​ന്‍റ്​ ആ​ർ.​ടി ഓ​ഫി​സ് പ​രി​ധി​യി​ലെ സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ​യും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​ർ​വി​സ് ന​ട​ത്തു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി.

ചെ​റു​വ​ള്ളി, ചി​റ​ക്ക​ട​വ്, മ​ണി​മ​ല, ഇ​ള​ങ്ങു​ളം, എ​ലി​ക്കു​ളം വി​ല്ലേ​ജു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് ബു​ധ​നാ​ഴ്ച ന​ട​ന്ന​ത്. ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ സ​ഞ്ജ​യ്, എം.​വി.​ഐ​മാ​രാ​യ ഹ​ഫീ​സ് യൂ​സ​ഫ്, ഷാ​ജി വ​ർ​ഗീ​സ്, എ.​എം.​വി.​ഐ​മാ​രാ​യ ടി.​വി. അ​നി​ൽ​കു​മാ​ർ, വി​ജോ വി.​ഐ​സ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ട​ക്കു​ന്നം, കൂ​വ​പ്പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി സൗ​ത്ത് വി​ല്ലേ​ജു​ക​ളി​ലേ​ത് 25നാ​ണ്. എ​രു​മേ​ലി നോ​ർ​ത്ത്, മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട്, കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ശോ​ധ​ന 29ന് ​ന​ട​ത്തും. ജി.​പി.​എ​സ്, അ​ഗ്‌​നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, വേ​ഗ​പ്പൂ​ട്ട്, വി​ദ്യാ​വാ​ഹ​ൻ ആ​പ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 170ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് മൂ​ന്നു​ദി​വ​സ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം 39 എ​ണ്ണം പ​രി​ശോ​ധി​ച്ചു. ഇ​വ​യി​ൽ ആ​റെ​ണ്ണ​ത്തി​ന്​ ഫി​റ്റ്‌​ന​സ് ന​ൽ​കി. സ​ബ് ആ​ർ.​ടി ഓ​ഫി​സി​ൽ സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി റോ​ഡ് സു​ര​ക്ഷ ക്ലാ​സും ന​ട​ന്നു.

കോ​ട്ട​യം: ഉ​ഴ​വൂ​ർ സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സി​ന്​ പ​രി​ധി​യി​ൽ വ​രു​ന്ന സ്‌​കൂ​ൾ, കോ​ള​ജ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന കു​ര്യ​നാ​ട് സെ​ന്റ് ആ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ജോ​യ​ന്റ് ആ​ർ.​ടി.​ഒ എ​സ്.​എ​സ്. പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. 40 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ സു​ര​ക്ഷാ​ലേ​ബ​ൽ പ​തി​ച്ചു​ന​ൽ​കി.

സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Fitness check of school vehicles has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.