പൊൻകുന്നം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് വിദ്യാർഥി രാമാനുജനെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചതായി പരാതി. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് രാമാനുജെൻറ പിതാവ് പൊൻകുന്നം മാനമ്പള്ളിൽ അനിൽകുമാർ പരാതി നൽകി.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ, കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എന്നിവർക്കാണ് പരാതി നൽകിയത്. കോളജിന് മുൻവശം സ്റ്റോപ്പിൽ ഇറക്കാൻ ആവശ്യപ്പെട്ടെങ്കിലും എരുമേലി ഡിപ്പോയിലെ ആർ.എൻ.സി 870ാം നമ്പർ ബസിലെ കണ്ടക്ടർ വിസമ്മതിച്ചു.
ഫുൾ ടിക്കറ്റെടുത്താണ് മകൻ യാത്ര ചെയ്തത്. ബസ് നിർത്താതെ വന്നപ്പോൾ വിദ്യാർഥി ബെല്ലടിച്ചെന്നു പറഞ്ഞ് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലക്കടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പരിക്കേറ്റ രാമാനുജൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.