പൊൻകുന്നം: കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിലെ പുതിയ പമ്പിൽനിന്ന് പൊതുജനങ്ങൾക്ക് ഇന്ധനം ലഭ്യമാക്കുന്ന സൗകര്യം ഒരുങ്ങുന്നു. ഡിപ്പോക്കുള്ളിൽ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മാത്രം പ്രവർത്തിച്ചിരുന്ന പമ്പാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയോരത്ത് ഡിപ്പോക്ക് മുൻഭാഗത്താണ് പമ്പ് നിർമിക്കുന്നത്.
ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലവിലെ പമ്പിന്റെ ഭാഗത്ത് തന്നെയാണ് പുതിയ പമ്പ് വരുന്നത്. ഡിപ്പോയുടെ മുൻവശം നിരപ്പാക്കി വാഹനങ്ങൾക്ക് സുഗമമായി അകത്തേക്ക് പ്രവേശിപ്പിക്കാവുന്ന തരത്തിലാണ് നിർമാണം. ഈ മാസം അവസാനത്തോടെ പമ്പ് പൂർണസജ്ജമാകും. ശബരിമല തീർഥാടക വാഹനങ്ങൾക്ക് ഉൾപ്പെടെ ഇത് ഏറെ പ്രയോജനപ്പെടും. ഒരു ടാങ്ക് പൂർണമായും കെ.എസ്.ആർ.ടി.സിക്ക് ഡീസലിനും രണ്ട് ടാങ്ക് ജനങ്ങൾക്കായുമാണ് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.