വാകത്താനം: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. വാകത്താനം നാലുന്നാക്കൽ കൊച്ചുമണിയം പിടവത്ത് വീട്ടിൽ മോബി തോമസിനെയാണ് (44) അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽവെച്ച് ഭാര്യയുമായി വഴക്കുണ്ടാവുകയും തുടർന്ന് പ്ലാസ്റ്റിക് കസേരകൊണ്ട് തലക്കടിക്കുകയുമായിരുന്നു. ഇതിനു ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാളെ കുമളിക്കടുത്തുനിന്ന് പിടികൂടുകയായിരുന്നു. മോബിന് സ്ത്രീധനത്തിന്റെ പേരിൽ കലഹം പതിവായിരുന്നു. മുമ്പ് ഭാര്യയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ വാകത്താനം സ്റ്റേഷനിൽ കേസുണ്ട്. എസ്.ഐ തോമസ് ജോസഫ്, കെ.എസ്. സുനിൽ, സി.പി.ഒമാരായ കെ.ജെ. തോമസ്, എൻ.ജെ. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.