പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ കുടുംബസഹിതം കഴിഞ്ഞ നഴ്സ് ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണെൻറ (ഷീന-43) മരണത്തിനു പിന്നിൽ ഭർതൃപീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്. ഓലിക്കൽ കൃഷ്ണൻ കുട്ടിയുടെയും ശ്യാമളയുടെയും മകളാണ്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് പാലാ അമനകര സ്വദേശി ബൈജു പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്നു. ആയുഷ്, ധനുഷ് എന്നിവർ മക്കളാണ്.
പനിയെ തുടർന്ന ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭർത്താവിെൻറ സുഹൃത്തുക്കൾ ആദ്യം അറിയിച്ചത്. എന്നാൽ, പിന്നീട് ഷീജയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ തൂങ്ങിമരിച്ചതായി വിവരം ലഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഷീജ തെൻറ സുഹൃത്തുക്കളോട് കുടുംബപ്രശ്നങ്ങൾ സംസാരിച്ചിരുന്നതിന് തെളിവായി ശബ്ദസന്ദേശങ്ങളുണ്ട്. ഭർത്താവുമായ അസ്വാരസ്യങ്ങളെക്കുറിച്ചും പനിയായി കിടപ്പായപ്പോൾ പരിചരിക്കാൻ തയാറായില്ലെന്നും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ പറഞ്ഞിരുന്നു. ആറുലക്ഷം ഇന്ത്യൻ രൂപ ശമ്പളമുണ്ടായിട്ടും തനിക്ക് ജീവിതത്തിൽ സ്വസ്ഥതയില്ലെന്നും ജീവനൊടുക്കുമെന്നും സൂചിപ്പിച്ചിരുന്നു. മുമ്പ് ഷീജയുടെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ പരിചരണത്തിനായി എത്തിയ അമ്മ ശ്യാമളയുടെ മുന്നിൽ ഷീജയോട് ഭർത്താവ് പരുഷമായി പെരുമാറിയിരുന്നു.
മരണം നടക്കുന്ന ദിവസം മക്കളിൽ ഒരാൾക്ക് പനിയായതിനാൽ ജോലിസ്ഥലത്തുനിന്നെത്തി ആശുപത്രിയിൽ കൊണ്ടുപോയെന്നും തിരികെയെത്തി വീടിനു മുന്നിൽ മകനെ ഇറക്കിവിട്ട് മടങ്ങിയെന്നുമാണ് പൊലീസിന് ബൈജു നൽകിയ മൊഴി. മകനാണ് ഷീജയെ മരിച്ചനിലയിൽ കണ്ടെത്തിയെന്നും ഇയാൾ മൊഴിനൽകി.
ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും നിവേദനം നൽകി. ഇന്ത്യൻ ഹൈകമീഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് വി. മുരളീധരൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.