അ​ന​ന്തു

​വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പൊ​ൻ​കു​ന്നം: വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് ക​ള​മ്പു​കാ​ട്ട് ക​വ​ല ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ന​ന്തു ആ​ര്‍. പി​ള്ള​യെ​യാ​ണ്​ (യ​ദു -26) പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം.

നെ​ടും​കു​ന്നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്. ഭാ​ര്യ​യെ തി​ര​ക്കി യു​വാ​വ്​ അ​ന​ന്തു​വി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​​നെ​ച്ചൊ​ല്ലി ഇ​രു​വ​രും വാ​ക്​​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ന​ന്തു യു​വാ​വി​നെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക്​ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് ത​ന്റെ വീ​ട്ടി​ലെ നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട് ക​ടി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ന​ന്തു​വി​നെ​തി​രെ പൊ​ൻ​കു​ന്നം സ്റ്റേ​ഷ​നി​ൽ ര​ണ്ട് ക്രി​മി​ന​ൽ കേ​സു​ണ്ട്. പൊ​ൻ​കു​ന്നം എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് എ​ൻ, എ​സ്.​ഐ അ​ജി പി.​ഏ​ലി​യാ​സ്, എ.​എ​സ്.​ഐ വി​ക്ര​മ​ൻ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - One arrested in case of attack on youth by using domestic dogs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.