പൊൻകുന്നം: എരുമേലി, നിലക്കൽ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ തിരക്കേറിയതിനെ തുടർന്ന് പൊൻകുന്നം-പാലാ റോഡിൽ ഇളങ്ങുളത്ത് രണ്ട് മൈതാനങ്ങളിലായി തീർഥാടകരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചിട്ടു. പിന്നീടും തിരക്ക് കുറയാതായതോടെ റോഡിലും വാഹനങ്ങളുടെ നിരയായി. ഇതിനിടെ കൊപ്രാക്കളത്ത് നടുറോഡിൽ ശരണംവിളിയുമായി തീർഥാടകർ പ്രതിഷേധിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് ഇളങ്ങുളം ശാസ്താക്ഷേത്ര മൈതാനം, കൊപ്രാക്കളം പമ്പിന് സമീപത്തെ മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടത്. തിരക്കൊഴിയുന്നതിന്റെ അറിയിപ്പ് ലഭിക്കുന്ന മുറക്കാണ് വാഹനങ്ങൾ വിട്ടയച്ചത്. കഴിഞ്ഞയാഴ്ച തിരക്കേറിയപ്പോൾ പാലാ-പൊൻകുന്നം റോഡിൽ 10 കിലോമീറ്ററിലേറെ തീർഥാടക വാഹനങ്ങൾ നിറഞ്ഞ് ഗതാഗതക്കുരുക്കുണ്ടായി.
എരുമേലി: അയ്യപ്പഭക്തരുടെ വാഹനങ്ങൾ വിവധ പാർക്കിങ് മൈതാനങ്ങളിൽ പൊലീസ് പിടിച്ചിട്ടതോടെ തീർഥാടകർ എരുമേലിയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിച്ചു.
പമ്പയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച ഉച്ചമുതൽ തീർഥാടക വാഹനങ്ങൾ പിടിച്ചിട്ടുതുടങ്ങിയത്. മണിക്കൂറുകൾ പിടിച്ചിട്ടതോടെ തീർഥാടകർ റോഡിൽ കുത്തിയിരുന്ന് വഴിതടഞ്ഞു. ഇതോടെ കിലോമീറ്ററുകളോളം ഗതാഗതം നിശ്ചലമായി. യാത്രക്കാരും ദുരിതത്തിലായി. പ്രതിഷേധം ശക്തമായതോടെ പിടിച്ചിട്ട വാഹനങ്ങൾ പൊലീസ് കടത്തിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.