പൊൻകുന്നം: ഭർത്താവ് മാലമോഷണ കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഭാര്യയുടെ അന്ത്യകർമങ്ങൾക്ക് ക്രമീകരണമൊരുക്കി പൊലീസ്. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ പീരുമേട് ആലടിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ ഭാര്യ, ഭർത്താവിെൻറ അറസ്റ്റിനെത്തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്ന് ഇവരുടെ മകനെ ചൈൽഡ് ലൈൻ ഏറ്റെടുത്തു.
ഇരുവരുടെയും ബന്ധുക്കളെക്കുറിച്ച് പൊലീസിനോ അയൽക്കാർക്കോ വിവരം ലഭിച്ചില്ല. തുടർന്ന് പൊൻകുന്നം പൊലീസ് മുൻകൈയെടുത്ത് സംസ്കാരത്തിന് ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു.
റിമാൻഡിലായിരുന്ന ഭർത്താവിനെ പ്രത്യേക അനുമതി വാങ്ങി പൊലീസ് അന്ത്യോപചാരം നടത്താൻ എത്തിച്ചു. കട്ടപ്പന ഇരുപതേക്കറിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. മകനെ ചൈൽഡ് ലൈൻ പ്രവർത്തകർ അവിടെയെത്തിച്ചു.
പിന്നീട് ഹിന്ദു ആചാരപ്രകാരം ചടങ്ങുകൾ നടത്താനുള്ള ക്രമീകരണങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എസ്. രാജീവിെൻറ നേതൃത്വത്തിെല സംഘം ഏർപ്പെടുത്തി. ഇതിെൻറ ചെലവും പൊലീസ് വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.