പൊൻകുന്നം: ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നോരുക്കം നടക്കാതെ പൊൻകുന്നം-എരുമേലി സമാന്തരപാത. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങി അന്തർ സംസ്ഥാനങ്ങളിൽനിന്ന് കോട്ടയം വഴി ദേശീയപാതയിലൂടെയും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ റോഡിലൂടെയും എത്തുന്ന അയ്യപ്പഭക്തർ പൊൻകുന്നത്തുനിന്ന് എരുമേലിയിലെത്താൻ ആശ്രയിക്കുന്നത് ഈ പാതയാണ്. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ദേശീയപാതയിലും പാലാ- പൊൻകുന്നം റോഡിലും സ്ഥിതി മെച്ചമാണ്. പാലാ- പൊൻകുന്നം റോഡിൽ പല സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് അപകട ഭീഷണിയുമാണ്. പൊൻകുന്നം ടൗണിൽ ദേശീയപാതയിൽ കെ.വി.എം.എസ് ജങ്ഷനിൽനിന്നാണ് 16 കിലോമീറ്റർ ദൂരമുള്ള പൊൻകുന്നം-എരുമേലി സമാന്തരപാത ആരംഭിക്കുന്നത്. ദേശീയപാതയുമായി സംഗമിക്കുന്ന ഈ ഭാഗത്തെ കുഴികൾ അടച്ച് ഇൻറർലോക്ക് കട്ടകൾ ഇളകിമാറിയ നിലയിലാണ്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കട്ടകൾ തെറിച്ചുപോകും. ഇത് വാഹനങ്ങളിലോ കാൽനടക്കാരുടെ ദേഹത്തോ പതിച്ചാൽ അപകടം ഉറപ്പാണ്. കഴിഞ്ഞയിടെ ജങ്ഷന് സമീപം ദേശീയപാതയിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. പൊൻകുന്നം-കെ.വി.എം.എസ്-മണ്ണംപ്ലാവ്-വിഴിക്കത്തോട് വഴിയാണ് സമാന്തരപാത എരുമേലിയിലെത്തുന്നത്. പൊതുവേ വീതികുറഞ്ഞ റോഡിലെ കൊടുംവളവുകളിൽ അപകടം പതിവാണ്.
ശബരിമല സീസൺ ആരംഭിക്കുന്നതിനുമുമ്പ് ചെയ്യേണ്ട ഒരുവിധ പ്രവർത്തനങ്ങളും നടന്നിട്ടില്ല. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് സൂചന ബോർഡുകൾ സ്ഥാപിക്കുകയെന്നതാണ്. റോഡിെൻറ ഇരുവശവും കാടുകയറി. വഴിവിളക്കുകൾ കണ്ണടച്ചിട്ട് നാളുകളായി. പൈപ്പ് പൊട്ടി റോഡ് മണ്ണംപ്ലാവ് മുതൽ ദേശീയപാത വരെ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ട നിലയിലാണ്. പൈപ്പ് പൊട്ടുന്നതുമൂലം പലപ്പോഴും ഗതാഗതം റോഡിെൻറ ഒരു വശത്തുകൂടിയാക്കാറുണ്ട്. റോഡിെൻറ വീതി വർധിപ്പിക്കണമെന്നതും കാലങ്ങളായുള്ള ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.