കെ.​എ​സ്.​ആ​ർ.​ടി.​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ​നി​ന്ന്

കോ​ഴി​ക്കോ​ടി​ന് ആ​രം​ഭി​ച്ച പു​തി​യ സ​ർ​വി​സ് ചീ​ഫ് വി​പ്പ്

ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പൊൻകുന്നം-കോഴിക്കോട് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചു

പൊ​ൻ​കു​ന്നം: കെ.​എ​സ്.​ആ​ർ.​ടി.​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടി​ന് പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ച്ചു. പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് പു​ല​ർ​​ച്ച 4.50ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് എ​റ​ണാ​കു​ളം, പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, പൊ​ന്നാ​നി, തി​രൂ​ർ, താ​നൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, യൂ​നി​വേ​ഴ്സി​റ്റി വ​ഴി 12.15ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. വൈ​കീ​ട്ട്​ നാ​ലി​ന്​ കോ​ഴി​ക്കോ​ട്ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 10.30ന് ​പൊ​ൻ​കു​ന്ന​ത്ത് എ​ത്തി​ച്ചേ​രും.

പു​തി​യ സ​ർ​വി​സി​ന്‍റെ ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു. ചി​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ആ​ർ. ശ്രീ​കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ഡ്വ. സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ. എ​ബ്ര​ഹാം, ലീ​ന കൃ​ഷ്ണ​കു​മാ​ർ, അ​മ്പി​ളി ശി​വ​ദാ​സ്, കെ.​എ​സ്.​ആ​ർ.​ടി.​സി എ.​ടി.​ഒ എ.​ടി. ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ponkunnam-Kozhikode KSRTC service started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.