ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി​യ പ്ര​ദേ​ശം മൈ​താ​ന​മാ​യ നി​ല​യി​ൽ

നവകേരള സദസ്സിന് വേദിയൊരുക്കൽ; ചർച്ചയായി സ്‌കൂൾ കെട്ടിടം പൊളിക്കൽ

പൊ​ൻ​കു​ന്നം: ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സ് വ​ള​പ്പി​ലെ കെ​ട്ടി​ടം പൊ​ളി​ക്ക​ൽ വി​വാ​ദ​ത്തി​ൽ. തി​ര​ക്കി​ട്ട് പ​ഴ​യ സ്‌​കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തും പു​തി​യ ക​വാ​ടം നി​ർ​മി​ക്കു​ന്ന​തും ന​വ​കേ​ര​ള സ​ദ​സ്സി​നാ​യി​ട്ടാ​ണെ​ന്നാ​ണ്​ ആ​ക്ഷേ​പം. ഇ​ത്ര​യും​കാ​ലം ക​വാ​ട​നി​ർ​മാ​ണം ചു​വ​പ്പു​നാ​ട​യി​ൽ കി​ട​ന്ന​ത് ഒ​രു​മാ​സം കൊ​ണ്ട് കു​രു​ക്ക​ഴി​ച്ച് നി​ർ​മാ​ണം അ​തി​വേ​ഗ​മാ​യ​താ​ണ് രാ​ഷ്ട്രീ​യ​വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

എ​തി​രാ​ളി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ദ​ങ്ങ​ളു​യ​ർ​ത്തി​യ​തോ​ടെ സി.​പി.​എം അ​ണി​ക​ളും മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​നി​ടെ സ്‌​കൂ​ൾ അ​ധി​കൃ​ത​രി​ൽ​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​വും പു​റ​ത്തു​വി​ട്ടു. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം​വെ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് സ്‌​കൂ​ൾ അ​ധി​കൃ​ത​രു​ടെ ആ​രോ​പ​ണം.

2020ൽ ​കെ​ട്ടി​ടം നി​ർ​മി​ച്ച​തോ​ടെ പ​ഴ​യ​ത്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ അ​ട​ർ​ന്നു​വീ​ണ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യാ​യി​രു​ന്നു​വെ​ന്നാ​ണ് മാ​നേ​ജി​ങ്​ ക​മ്മി​റ്റി വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, പൊ​ളി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ട്ട​തോ​ടെ സെ​പ്​​റ്റം​ബ​ർ 27ന് ​മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജി​നും ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​റി​നും പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 28ന് ​ചേ​ർ​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി​യി​ൽ എം.​എ​ൽ.​എ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ വി​ല നി​ശ്ച​യി​ച്ചാ​ൽ ഒ​രാ​ഴ്ച​ക്ക​കം പൊ​ളി​ച്ചു​നീ​ക്കാ​മെ​ന്നും അ​റി​യി​ച്ചു. അ​ന്നു​ത​ന്നെ ഉ​പ​ഡ​യ​റ​ക്ട​ർ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള ലേ​ല​ന​ട​പ​ടി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന ലേ​ല​ത്തി​ൽ ഈ ​മാ​സം 21ന് ​ന​ട​ന്ന ലേ​ല​ത്തി​ൽ 76 പേ​ർ പ​ങ്കെ​ടു​ക്കു​ക​യും ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​നു​മ​തി നേ​ടു​ക​യും ചെ​യ്തു. ഇ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥ​മാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ചു​റ്റു​മ​തി​ലും ക​വാ​ട​വും നി​ർ​മി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. ജ​നീ​വ് പ​റ​ഞ്ഞു. 2021 -22 സാ​മ്പ​ത്തി​ക വ​ർ​ഷം അ​നു​മ​തി ല​ഭി​ച്ച ചു​റ്റു​മു​ത​ലി​ന്റെ നി​ർ​മാ​ണം മ​രം മു​റി​ക്കാ​നു​ള്ള കാ​ല​താ​മ​സം മൂ​ല​മാ​ണ്​ വൈ​കി​യ​ത്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ അ​നു​മ​തി​യോ​ടെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​യ​ത്.

Tags:    
News Summary - Setting the stage for the Navakerala sadass-Demolition of school building as discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.