പൊൻകുന്നം: വിദ്യാലയത്തിെൻറ പടിയിറങ്ങുന്ന അധ്യാപികക്ക് പൂർവ-വിദ്യാർഥികളുടെ മിന്നും സമ്മാനം. അധ്യാപികയെക്കുറിച്ചെഴുതിയ പുസ്തമാണ് ഇവർ സമ്മാനിച്ചത്. പൊൻകുന്നം എസ്.ഡി.യു.പി സ്കൂളിലെ അധ്യാപിക എ.ആർ. മീനയുടെ യാത്രയയപ്പ് വേളയിലാണ് 'ദക്ഷിണ' എന്ന പുസ്തകം സമ്മാനിച്ചത്. പൊൻകുന്നം ജനകീയ വായനശാലയിലൂടെ ഗ്രന്ഥശാലാരംഗത്തും സ്ത്രീശാക്തീകരണ രംഗത്തും സജീവമാണ് ഈ അധ്യാപിക.
പൊതുരംഗത്തുകൂടി സജീവമായ പ്രിയ ഗുരുനാഥയെക്കുറിച്ച് മുൻകാല ശിഷ്യർ അവരുടെ ഓർമകളെഴുതി സമർപ്പിച്ചു. യാത്രയയപ്പ് സമ്മേളനത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പുസ്തകം പ്രകാശനം ചെയ്തു. മാനേജർ പി.എസ്. മോഹനൻ നായർ അധ്യക്ഷതവഹിച്ചു. സമ്മേളനത്തിൽ പൂർവവിദ്യാർഥി പ്രതിനിധി അർജുൻരാജ് പാലാഴി എ.ആർ. മീനയെ പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.