പൊൻകുന്നം: ബസ്സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് വീണ്ടുംപൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഓഫിസ്. ഓഫിസ് ഇടക്കാലത്ത് കുറച്ചുനാൾ തുറന്ന് പ്രവർത്തിച്ചെങ്കിലും വീണ്ടും പൂട്ടിയനിലയിലാണ്.
പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസിന്റെ ബോർഡും എടുത്തുമാറ്റി. ശബരിമല സീസൺ കാലത്ത് ഓഫിസ് തുറന്ന് പ്രവർത്തിച്ചാൽ ദൂരെ സ്ഥലങ്ങളിൽനിന്നുമെത്തുന്ന അയ്യപ്പഭക്തർക്ക് അത് ഏറെ സഹായകരമായിരുന്നു.
ദൂരെ സ്ഥലങ്ങളിൽനിന്നെത്തുന്നവർ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് അടക്കമുള്ള ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു. ഓഫിസ് നിർത്തിയതോടെ യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമം അറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് സ്വകാര്യബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റാൻഡിലെ സമയം ക്രമീകരിക്കുന്നതിനും ഓഫിസ് സഹായകരമായിരുന്നു. യാത്രക്ക് ഏറെ സഹായകരമായിരുന്ന ഓഫിസ് പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.