പൊൻകുന്നം: മിനിസിവിൽ സ്റ്റേഷൻ പരിസരത്തെ ശൗചാലയം കാടുകയറി നശിക്കുന്നു. ലക്ഷങ്ങൾ മുടക്കിപ്പണിത കെട്ടിടമാണ് പ്രയോജനമില്ലാതെ കിടക്കുന്നത്. ദിനംപ്രതി നൂറുകണക്കിനുപേർ വിവിധ ആവശ്യങ്ങൾക്കായി വരുന്ന സിവിൽ സ്റ്റേഷന്റെ പിൻഭാഗത്തെ പമ്പ് ഹൗസിനോട് ചേർന്നാണ് ശൗചാലയമുള്ളത്. കെട്ടിടത്തിന്റെ നാലുവശവും കാടുമൂടിയ നിലയിലാണ്.
സിവിൽ സ്റ്റേഷൻ പരിസരത്ത് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായിരുന്നു ആദ്യത്തെ പ്രശ്നം. അത് പരിഹരിക്കപ്പെട്ടെങ്കിലും ശൗചാലയം തുറന്ന് കൊടുത്തിട്ടില്ല. കാട് വെട്ടിത്തെളിച്ച് ശൗചാലയം തുറക്കാൻ നടപടികൾ സ്വീകരിച്ചാൽ മിനിസിവിൽ സ്റ്റേഷനിലെത്തുന്നവർക്ക് ഉപകാരമായിരിക്കുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.