പൊൻകുന്നം: മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പാചകവാതക വില വീണ്ടും വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇന്ധന വിലവർധന മൂലമുണ്ടാകുന്ന വിലക്കയറ്റത്തോട് നിർധനർ പോരടിക്കേണ്ട ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി. എ.എം. മാത്യു ആനിതോട്ടത്തിനെ നിയോജമണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുത്തു
ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, സ്റ്റീഫൻ ജോർജ്, ജില്ല പ്രസിഡന്‍റ് സണ്ണി തെക്കേടം, പ്രഫ. ലോപ്പസ് മാത്യു, ജോർജ് വർഗീസ് പൊട്ടംകുളം, ജോർജ്കുട്ടി ആഗസ്തി, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, ജെസി ഷാജൻ, ജോസഫ് ചാമക്കാല, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, പ്രദീപ് വലിയപറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഡോ. ബിബിൻ കെ. ജോസ്, എം.സി. ചാക്കോ, കെ.സി. സാവ്യോ, മനോജ് മറ്റമുണ്ടയിൽ, ഷാജി നല്ലേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.