പൊൻകുന്നം: നവ മാധ്യമങ്ങളിലെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം മലയോര മേഖലയിൽ പുതുമയുള്ളതുമാകുന്നു.
ഇവിടുത്തുകാർക്ക് അന്യമായ വള്ളത്തിലൂടെയുള്ള യാത്രപോലും നവമാധ്യമ പ്രചാരണ പോസ്റ്ററുകളിൽ എത്തി. മലയോര മേഖലയുടെ കവാടമായ ചിറക്കടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെറുവള്ളി ബ്ലോക്ക് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഷാജി പാമ്പൂരിയാണ് വള്ളത്തിൽ യാത്ര ഫേസ്ബുക്ക് പോസ്റ്റാക്കിയത്.
റബർ ടാപ്പിങ്ങും ചായക്കടയും ബസുമെല്ലാം വിവിധ സ്ഥലങ്ങളിലെ സ്ഥാനാർഥികളുടെ നവമാധ്യമ പ്രചാരണത്തിലുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നതോടെയാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും പുതുമയാർന്ന പ്രചാരണ രീതിയിലേക്ക് മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.