ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ ബഗ്ഗി കാറുകൾ നന്നാക്കാൻ ടെക്നീഷൻമാർ എത്തിയെങ്കിലും തകരാർ പരിഹരിക്കാനാകാതെ മടങ്ങി. തമിഴ്നാട്ടിലെ റൂട്ട്സ് എന്ന കമ്പനിയാണ് ഇലക്ട്രിക് വാഹനം ആശുപത്രിക്കു നൽകിയത്.
കമ്പനിയുടെ എറണാകുളത്തുനിന്നുള്ള ടെക്നീഷൻമാരാണ് തിങ്കളാഴ്ച എത്തിയത്. ഇനി തമിഴ്നാട്ടിൽനിന്നുള്ളവർ എത്തിയെങ്കിലേ തകരാർ പരിഹരിക്കാനാവൂ. ഇവർ എന്ന് എത്തുമെന്ന് അധികൃതർക്കും അറിയില്ല. മെഡിക്കൽ കോളജിലെ മൂന്ന് ബഗ്ഗി കാറുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടതായി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് അധികൃതർ ഉണർന്നതും ടെക്നീഷൻമാർ എത്തിയതും. എളമരം കരീം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ മുടക്കി വാങ്ങിയതാണ് നാല് ബഗ്ഗി കാറുകൾ. ഇവ പ്രവർത്തനരഹിതമായതിനാൽ ഗൈനക്കോളജിയിലെയും ഗുരുതരാവസ്ഥയിലെത്തുന്ന മറ്റു രോഗികളെയും വിവിധ വിഭാഗങ്ങളിലെ പരിശോധനകൾക്ക് കൊണ്ടുപോകുന്നത് ആംബുലൻസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.