സത്യത്തോടൊപ്പം അർധസത്യവും അസത്യവും കൂടിച്ചേർന്ന് യഥാർഥ ചിത്രം മങ്ങിപ്പോയ കേരള ചരിത്രത്തിലെ ഒരധ്യായമാണ് മലബാർ സമരമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ സമര അനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രക്ക് കോട്ടയത്ത് നൽകിയ സ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരജാഥ കോഓഡിനേറ്റർ ടി.എ. മുജീബ് ആമുഖ പ്രഭാഷണം നടത്തി. എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു. നൗഫൽ മൗലവി അൽ ഖാസിമി, യു. നവാസ്, റാഷിദ് കുമ്മനം, പി.എ. ഷാനവാസ്, മുഹമ്മദ് സാലി, അജാസ് തച്ചാട്ട്, സുനീർ മൗലവി അൽഖാസിമി, അബ്ദുൽ അസീസ് മൗലവി അൽഖാസിമി, അഫ്സൽ കോട്ടയം, സാദിഖ് മൗലവി അൽഖാസിമി, ഷിഫാർ മൗലവി കൗസരി, ഉസ്മാൻ, താജുദ്ദീൻ, അബ്ദുൽ സലാം, കെ.എം. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയശേഷം ജാഥയുടെ ജില്ലയിലെ പര്യടനം കോട്ടയം പൊലീസ് മൈതാനത്ത് സമാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.