പ്രവാസി ദുരിതാശ്വാസനിധിയില്‍ റെക്കോഡ്​ ഗുണഭോക്താക്കള്‍

കോ​ട്ട​യം: നോ​ര്‍ക്ക റൂ​ട്ട്സി‍െൻറ പ്ര​വാ​സി ദു​രി​താ​ശ്വാ​സ നി​ധി​യാ​യ 'സാ​ന്ത്വ​ന പ​ദ്ധ​തി' വ​ഴി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​ര്‍ഷം ന​ട​ന്ന​ത് റെ​ക്കോ​ഡ്​ സ​ഹാ​യ​വി​ത​ര​ണം. 4614 പേ​ര്‍ക്കാ​യി 30 കോ​ടി​ 2021-22ല്‍ ​നൽകി. പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ 100 ശ​ത​മാ​നം വി​നി​യോ​ഗ​ത്തോ​ടെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് സാ​ന്ത്വ​ന എ​ത്തി​യ​ത്.

തൃ​ശൂ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ക്ക് സ​ഹാ​യം ല​ഭി​ച്ച​ത്-853. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി​യി​ലും. അ​ഞ്ചു​പേ​രാ​ണ് ഇ​വി​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. കൊ​ല്ലം-715, തി​രു​വ​ന​ന്ത​പു​രം-675 , മ​ല​പ്പു​റം-521, കോ​ഴി​ക്കോ​ട്-405, പാ​ല​ക്കാ​ട്-265, ആ​ല​പ്പു​ഴ-255, എ​റ​ണാ​കു​ളം-250, ക​ണ്ണൂ​ര്‍-205, പ​ത്ത​നം​തി​ട്ട-200, കാ​സ​ർ​കോ​ട്​-105, കോ​ട്ട​യം-150, വ​യ​നാ​ട്-10 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം.

2017-18 വ​ര്‍ഷ​ത്തി​ല്‍ 1053 പേ​ര്‍ക്കാ​ണ് സാ​ന്ത്വ​ന വ​ഴി​യു​ള്ള സ​ഹാ​യം ല​ഭി​ച്ച​ത്. 6.30 കോ​ടി​യാ​ണ് അ​ക്കൊ​ല്ലം വി​ത​ര​ണം ചെ​യ്ത​ത്. തി​രി​കെ​യെ​ത്തി​യ കേ​ര​ളീ​യ​ര്‍ക്കാ​യു​ള്ള നോ​ര്‍ക്ക​യു​ടെ ഒ​റ്റ​ത്ത​വ​ണ ദു​രി​താ​ശ്വാ​സ നി​ധി​യാ​യ സാ​ന്ത്വ​ന പ​ദ്ധ​തി​യി​ലേ​ക്ക് www.norkaroots.org എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

വാ​ര്‍ഷി​ക വ​രു​മാ​നം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ത്ത പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ/ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് 50,000 രൂ​പ, മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ക്ക് 100,000 രൂ​പ, പെ​ണ്‍മ​ക്ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​ന് 15000 രൂ​പ, പ്ര​വാ​സി​ക്ക്/​കു​ടും​ബാം​ഗ​ങ്ങ​ള്‍ക്ക് ഭി​ന്ന​ശേ​ഷി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് 10000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ര​മാ​വ​ധി സ​ഹാ​യം. വി​ശ​ദാം​ശ​ങ്ങ​ള്‍ക്ക് 1800-425-3939 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. 0091 880 20 12345 എ​ന്ന ന​മ്പ​റി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന്​ മി​സ്​​ഡ്​ കാ​ള്‍ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Record beneficiaries in the NRI Relief Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.