കൂട്ടിക്കല്‍: കിഴക്കന്‍ മലയോരമേഖലയിലെ പാതയോരങ്ങളിൽ മദ്യപാനം പതിവായതോടെ നാട്ടുകാർ ദുരിതത്തിൽ. കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വരാന്തകളിലും രാത്രികാലങ്ങളില്‍ നടത്തുന്ന മദ്യപാനവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു.
കൂട്ടിക്കല്‍ - ഇളങ്കാട് റോഡ്, മുണ്ടക്കയം-പറത്താനം റോഡ്, കൂട്ടിക്കല്‍- കാവാലി റോഡ്, കൊക്കയാര്‍-വെംബ്ലി റോഡ്, നാരകംപുഴ-പൊട്ടംകുളം റോഡ്, കൂട്ടിക്കല്‍- കുറ്റിപ്ലാങ്ങാട് റോഡ് എന്നിവിടങ്ങളിലാണ് രാത്രികാലങ്ങളില്‍ മദ്യപാനം പതിവായിരിക്കുന്നത്. കൂടാതെ, ഏന്തയാര്‍ കുപ്പായക്കുഴിയില് പ്രവര്‍ത്തിക്കുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫിസിന്റെ വരാന്ത രാത്രികാലങ്ങളില്‍ ബാറിന് തുല്യമാെണന്ന് നാട്ടുകാര്‍ പറയുന്നു.
വില്ലേജ് ഓഫിസിന് ചുറ്റുമതിലില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധര്‍ രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുകയാണ്. കൊക്കയാര്‍ -കൂട്ടിക്കല്‍ റോഡില്‍ കൂട്ടുവാലേല് ഭാഗത്തേക്കുള്ള പൊട്ടംകുളം റോഡില്‍ രാപ്പകൽ വ്യത്യാസമില്ലാതെയാണ് ശല്യം. കൂടാതെ, കൂട്ടുവാലേല് ഭാഗം വഴി കുറ്റിപ്ലാങ്ങാട് റോഡിലും ശല്യം വര്‍ധിച്ചുവരുകയാണ്. വര്‍ഷങ്ങൾക്കുമുമ്പ് മോഷണം ചോദ്യം ചെയ്ത യുവാവ് കൊല്ലപ്പെട്ടത് ഈ ഭാഗത്താണ്. കൊക്കയാര്‍- വെംബ്ലി റോഡില്‍ ആറുമുക്ക് ഭാഗവും മദ്യപാനികളുടെ ഇടത്താവളമാണ്. രാത്രികാല പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.