മതേതരത്വവും ഭരണഘടനയും സംരക്ഷിക്കപ്പെടണം -ജമാഅത്ത് കൗൺസിൽ

കോ​ട്ട​യം: മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് കൗ​ൺ​സി​ൽ ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം.

നി​യ​മം സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള​വ​ർ ത​ന്നെ വം​ശീ​യ​ഉ​ന്മൂ​ല​ന​ത്തി​ന് ആ​ക്കം​കൂ​ട്ടാ​ൻ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്നു.

കാ​വി​വ​ത്​​ക​രി​പ്പെ​ട്ട അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന മ​സ്ജി​ദ് ത​ക​ർ​ക്ക​ലു​ക​ളും കൈ​യേ​റ്റ​ങ്ങ​ളും മു​സ്​​ലിം സ​മു​ദാ​യ​ത്തെ മാ​ത്രം ല​ക്ഷ്യം​വെ​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ഏ​ക സി​വി​ൽ കോ​ഡി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളും അ​സ​ഹ​നീ​യ​വും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഹി​ന്ദു​ത്വ വം​ശീ​യ പ​ദ്ധ​തി​യു​ടെ തി​ര​ക്ക​ഥ അ​നു​സ​രി​ച്ചു​ള്ള അ​ടു​ത്ത​നീ​ക്ക​മാ​ണ് ഗ്യാ​ൻ​വാ​പി മ​സ്ജി​ദ് മു​ൻ​നി​ർ​ത്തി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​ക്കും കോ​ട​തി​ക്കും പാ​ർ​ല​മെ​ന്റി​നും മു​ക​ളി​ൽ ഹി​ന്ദു​ത്വ വം​ശീ​യ​പ​ദ്ധ​തി​ക​ളും അ​തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച നി​യ​മ​ലം​ഘ​ക​രു​ടെ കൂ​ട്ട​മാ​ണ് സം​ഘ്​​പ​രി​വാ​റും അ​തി​ന്‍റെ ഭ​ര​ണ​കൂ​ട​വു​മെ​ന്നും യോ​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ച്ച്. ഷാ​ജി പ​ത്ത​നം​തി​ട്ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് എം.​ബി.​അ​മീ​ൻ​ഷാ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ന്തി​യോ​ട് ബ​ഷീ​ർ, വി.​ഒ. അ​ബു​സാ​ലി, ടി.​സി.​ഷാ​ജി, എ​സ്.​എം ഫു​വാ​ദ് ച​ങ്ങ​നാ​ശ്ശേ​രി, എ​ൻ.​എ. ഹ​ബീ​ബ്, ത​മ്പി​ക്കു​ട്ടി പാ​റ​ത്തോ​ട്, ടി​പ്പു മൗ​ലാ​ന, എം. ​അ​ബു വൈ​ക്കം, പി.​എ. ഇ​ബ്രാ​ഹിം​കു​ട്ടി, റാ​ഷി കു​മ്മ​നം, നാ​സ​ർ തു​ണ്ടി​യി​ൽ, സു​ബി​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Secularism and Constitution must be protected -Jamaat Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.