പാലാ: ദേശീയ ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുക്കുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ശ്രേയ മരിയ മാത്യു. നവംബറില്‍ ഒഡിഷയില്‍ നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കാനുള്ള അവസരമാണ് ഈ കൊച്ചുമിടുക്കിക്ക് കൈവന്നത്.
തൊടുപുഴയില്‍ നടന്ന സ്റ്റേറ്റ് ബാഡ്മിന്റണ്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും കരസ്ഥമാക്കിയാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയത്.
മുത്തോലി സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും മുത്തോലി വലിയമംഗലത്ത് അവിനാഷ്-ആഷ ദമ്പതികളുടെ മകളുമാണ്. സംസ്ഥാന, ജില്ല തലങ്ങളിൽ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ആറ് സ്വര്‍ണ മെഡലും നാല് വെള്ളി മെഡലും ഇതിനോടകം ശ്രേയ നേടി.
ഒന്നാം ക്ലാസ് മുതല്‍ ബാഡ്മിന്റണ്‍ മനസ്സിലേറ്റിയ ശ്രേയ, ദിവസേനയുള്ള പരിശീലനം മുടക്കിയിരുന്നില്ല. പാലാ സെന്റ് തോമസ് കോളജ് കോംപ്ലക്സിലെ ഷിബ്സ് ബാഡ്മിന്റണ്‍ സ്കൂളിലാണ് പരിശീലനം നടത്തുന്നത്. പരിശീലകരുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടെ ലോകോത്തര മത്സരത്തില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.