അ​ബി​യ​

ല​ഹ​രി​ക്കെ​തി​രായ​ പരിപാടിയിൽ പ​ങ്കാ​ളി​യാ​കുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി ആറാം ക്ലാസുകാരി

പെ​രു​വ: ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യി​ൽ താ​നും പ​ങ്കാ​ളി​യാ​കും എ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ ക​ത്തി​ലൂ​ടെ അ​റി​യി​ച്ച ആ​റാം ക്ലാ​സു​കാ​രി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം. വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. വെ​ള്ളൂ​ർ ഇ​റു​മ്പ​യം സ്വ​ദേ​ശി​നി​യും കാ​രി​ക്കോ​ട് കോ​യി​ക്ക​ൽ എ​ബ്ര​ഹാം മെ​മ്മോ​റി​യ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​മാ​യ പി.​എ. അ​ബി​യ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ

നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​രി​ക്കോ​ട് ഫാ. ​ഗീ​വ​ർ​ഗീ​സ് മെ​മ്മോ​റി​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 'യോ​ദ്ധാ​വ്' ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ൽ അ​ബി​യ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

Tags:    
News Summary - Sixth class girl wrote a letter to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.