സംസ്ഥാനതല മത്സരത്തിൽ കോട്ടയം ജില്ലക്കായി 26 മെഡലുകൾ നേടി സോളമൻസ് ജിം

കോട്ടയം: കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ഒക്ടോബർ അഞ്ച് ആറ് തിയതികളിൽ  ആലപ്പുഴ പുന്നപ്ര ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ കേരള സ്റ്റേറ്റ്(എക്യുപ്പ്ഡ് ആൻഡ് ക്ലാസ്സിക്‌) ബെഞ്ച്പ്രസ് മത്സരത്തിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിലെ 26 പേരും മെഡലുകൾ നേടി.

അഞ്ജന അശോക് മറ്റത്തിൽ ജൂനിയർ 52 കിലോ വിഭാഗം, ക്രിസ്റ്റി സോളമൻ പാറയിൽ മാസ്റ്റർ ഒന്ന് 63 കിലോ വിഭാഗം, അനുപമ സിബി മാസ്റ്റർ ഒന്ന് 84 കിലോ വിഭാഗം, മണിക്കുട്ടൻ സി എസ്  ചെമ്പോലയിൽ സീനിയർ 59 കിലോ വിഭാഗം, അനന്തു കെ പുഷ്കരൻ കാരാണി സീനിയർ 93 കിലോ വിഭാഗം, അഖിൽ രാജ് കാർത്തികപള്ളി സീനിയർ 105 കിലോ വിഭാഗം, ബോബി കുര്യൻ മണ്ഡപത്തിൽ മാസ്റ്റർ ഒന്ന് 105 കിലോ വിഭാഗം, റോണി എം മാത്യൂസ് വാഴപ്പള്ളിൽ മാസ്റ്റർ ഒന്ന് 105 കിലോ വിഭാഗം, സോളമൻ തോമസ് കണ്ണംപള്ളിയിൽ മാസ്റ്റർ രണ്ട് 105  കിലോ വിഭാഗം, അനിൽ തോമസ് കുടകശ്ശേരിയിൽ മാസ്റ്റർ രണ്ട് 105 കിലോ വിഭാഗം,  അലൻ കെ വർഗീസ് കരിമ്പൻമാക്കൽ ജൂനിയർ 120 കിലോ വിഭാഗം, ആനന്ദ് പി സി ചൂരവേലിക്കുന്ന് സീനിയർ 120 കിലോയ്ക്ക് മുകളിലുള്ള വിഭാഗം എന്നീ പന്ത്രണ്ട് പേർ സ്വർണ്ണ മെഡലുകളും

ലിയാന്റാ അന്ന ജോൺ മാപ്പിളപ്പറമ്പിൽ ജൂനിയർ 69 കിലോ വിഭാഗം, ഷൈനി പി  എൻ ചൈത്രം മാസ്റ്റർ ഒന്ന് 69 കിലോ വിഭാഗം, അഞ്ജിത്ത് ടി നൃപൻ തുണ്ടിപ്പറമ്പിൽ ജൂനിയർ 83 കിലോ വിഭാഗം, സക്കീർ ഹുസൈൻ മാടവന മാസ്റ്റർ മൂന്ന് 83 കിലോ വിഭാഗം, സാജൻ തമ്പാൻ കൊറ്റാവള്ളിൽ മാസ്റ്റർ ഒന്ന് 93 കിലോ വിഭാഗം, ടി കെ എബ്രഹാം തുണ്ടത്തിൽ മാസ്റ്റർ മൂന്ന് 93 കിലോ വിഭാഗം, വിപിൻ വി വിശ്വനാഥൻ വലിയപാടത്ത് മാസ്റ്റർ ഒന്ന് 105 കിലോ വിഭാഗം, തോമസ് കുര്യൻ കളരിക്കൽ മാസ്റ്റർ രണ്ട് 120 കിലോ വിഭാഗം, വാസുദേവ് നായർ പിപാഞ്ചജന്യം ജൂനിയർ 120 കിലോ വിഭാഗത്തിനു മുകളിൽ എന്നീ ഒമ്പത് പേർ വെള്ളിമെഡലുകളും

ജോൺ മാത്യു ചള്ളയ്ക്കൽ തടത്തിൽ മാസ്റ്റർ മൂന്ന് 74 കിലോ വിഭാഗം, ജിജി സ്കറിയ കൂടത്തുമൂക്കിൽ മാസ്റ്റർ രണ്ട് 83 കിലോ വിഭാഗം, സജി കുരുവിള വാഴപ്പറമ്പിൽ മാസ്റ്റർ മൂന്ന് 83 കിലോ വിഭാഗം, വർഗീസ് പി ഐ ആലയ്ക്കാപ്പറമ്പിൽ  മാസ്റ്റർ രണ്ട് 93 കിലോ വിഭാഗം, സജു മാത്യു മതിയൻചിറ മാസ്റ്റർ ഒന്ന് 105 കിലോ വിഭാഗം എന്നീ അഞ്ചുപേർ വെങ്കല മെഡലുകളും നേടി.

Tags:    
News Summary - Solomon's Gym won 26 medals for Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.