കോട്ടയം: വേനൽ കടുത്തതോടെ ജില്ലയിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. അടച്ചുറപ്പില്ലാത്ത ടാങ്കുകളിലും പാത്രങ്ങളിലും ശേഖരിച്ചുവെക്കുന്ന വെള്ളത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഇടയാകുന്നത് തടയണം.
കൊതുക് കടക്കാത്തവിധം അടച്ചതോ വലയിട്ടു മൂടിയതോ ആയ പാത്രങ്ങളിലും ടാങ്കുകളിലും വെള്ളം ശേഖരിച്ച് സൂക്ഷിക്കുക. വേനൽക്കാലത്ത് ശേഖരിക്കുന്ന വെള്ളത്തിലൂടെ മുനിസിപ്പാലിറ്റിയിലെ നാട്ടകം, കുമാരനല്ലൂർ പ്രദേശങ്ങൾ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികൾ, അതിരമ്പുഴ, പുതുപ്പള്ളി, അയ്മനം, എരുമേലി, പനച്ചിക്കാട്, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ഡെങ്കിപ്പനി ബാധ ഉണ്ടാകാറുണ്ട്.
ജില്ലയിൽ കുടിവെള്ളവിതരണം നടത്തുന്ന ടാങ്കർലോറികളും കുടിവെള്ളത്തിന്‍റെ ഉറവിടങ്ങളും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിക്കും. ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.