ചങ്ങനാശ്ശേരി: അരക്കുകീഴെ തളര്‍ന്ന 33കാരിയായ സുനിതക്ക് ഇനിയും തളർന്നുകിടക്കാനാവില്ല. കുട്ടികളെ വളർത്തണം, താങ്ങായിനിന്ന വല്യമ്മക്ക് വാർധക്യകാലത്ത് തണലാവണം. അതിന് സുമനസ്സുകളുടെ സഹായം വേണം. പായിപ്പാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൊച്ചുപള്ളിയില്‍ കൊച്ചുപറമ്പില്‍ വീട്ടിലാണ് ചെല്ലമ്മയും സുനിതയും താമസിക്കുന്നത്. അച്ഛനും അമ്മയും മരിച്ചുപോയ സുനിതയെയും രണ്ട് സഹോദരിമാരെയും വല്യമ്മയായ ചെല്ലമ്മയാണ് വളര്‍ത്തിയത്. മൂന്നുവര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് സുനിതയും ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ജീവിതം മാറി മറിഞ്ഞത്. വസ്ത്രം കഴുകുന്നതിനിടെ ഇരുമ്പ് സ്റ്റാൻഡിൽ നിന്നിരുന്ന 1000 ലിറ്റര്‍ വെള്ളം നിറച്ച ടാങ്ക് മറിഞ്ഞുവീഴുകയായിരുന്നു.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സുനിത. നടുവിനും കാലിനും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാലിെൻറ തളര്‍ച്ച മാറ്റാന്‍ സാധിച്ചില്ല. ചികിത്സച്ചെലവ് താങ്ങാനാവാതെ വീട്ടില്‍തന്നെ തുടര്‍ന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുവരെ 94 കാരിയായ വല്യമ്മയാണ് സഹായിക്കുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ശസ്ത്രക്രിയ വഴി സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി വീണ്ടെടുക്കാമെന്ന് ഉറപ്പുനൽകി. ഇതിനുള്ള തുക കണ്ടെത്താൻ സുനിത സഹായം തേടുകയാണ്. ശ്രീനാരായണീയര്‍ വാട്സ് ആപ് ഗ്രൂപ് കൂട്ടായ്മ സുനിതക്ക് കൈത്താങ്ങായി രംഗത്തെത്തിയിരുന്നു.
എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയന്‍ പ്രസിഡൻറ് ഗിരീഷ് കോനാട്ട് ആദ്യസംഭാവന നൽകുകയും മറ്റ് എല്ലാ അംഗങ്ങളും സഹായിക്കുകയും ചെയ്തു. ബാങ്ക് വിവരങ്ങൾ: സുനിത കെ.ആര്‍, അക്കൗണ്ട് നമ്പര്‍: 17950100037867. ഫെഡറല്‍ ബാങ്ക് ബ്രാഞ്ച്: കുരിശുംമൂട്, ചെത്തിപ്പുഴ. ഐ.എഫ്.എസ്. സി: fdrl0001795. ഗൂഗിള്‍ പേ: 9947832837.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.