പൊൻകുന്നം: ഗൃഹോപകരണങ്ങൾ കുറഞ്ഞ വിലയ്ക്ക് തവണവ്യവസ്ഥയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. എൽ.ഇ.ഡി ടെലിവിഷനും അലമാരയും തവണവ്യവസ്ഥയിൽ നൽകാമെന്ന് വാഗ്ദാനത്തിൽ 2000 രൂപ നഷ്ടപ്പെട്ട ഇളങ്ങുളം സ്വദേശിനിയായ വീട്ടമ്മ പൊൻകുന്നം പൊലീസിൽ പരാതി നൽകി. വീട്ടുകാർ ഇയാളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയതും പൊലീസിന് കൈമാറി.
23,500 രൂപയുടെ സാധനം രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാമെന്നറിയിച്ച് പണവുമായി പോയയാൾ പിന്നീട് പ്രദേശത്തെത്തിയില്ല. വിവിധ ജില്ലകളിൽ ശാഖകളുണ്ടെന്ന് രേഖപ്പെടുത്തിയ ബില്ലിൽ ഫോൺനമ്പറോ വിലാസമോ ഇല്ല. മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ സഭ്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്നും പരാതിയുണ്ട്.
ഇളങ്ങുളം മേഖലയിൽ ഇയാൾ പല വീട്ടിലും സമാനമായ തട്ടിപ്പ് നടത്തിയെങ്കിലും മറ്റാരും പരാതി നൽകിയിട്ടില്ല. റഫ്രിജറേറ്റർ, ഫർണിച്ചറുകൾ, ടെലിവിഷൻ, എ.സി തുടങ്ങി നിരവധി സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നായിരുന്നു വാഗ്ദാനം. ആഴ്ചതോറും 100 രൂപ വീതം തവണയായി നൽകിയാൽ മതിയെന്ന് മോഹിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.