കോട്ടയം: കെ.എസ്.യു കോട്ടയം ജില്ല ജനറൽ സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി സ്വദേശിയായ സെയ്ത് എം. താജുവിനെ തെരഞ്ഞെടുത്തു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സെയ്ത്, ചങ്ങനാശ്ശേരി എസ്.ബി. കോളജ് യൂണിറ്റ് സെക്രട്ടറി, കെ.എസ്.യു കാഞ്ഞിരപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനിടെ എസ്.ബി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭാരവാഹിയുമായി. മികച്ച സംഘടനാ പ്രവർത്തനം വിലയിരുത്തിയാണ് ജില്ല ജനറൽ സെക്രട്ടറിയായി നാമനിർദേശം ചെയ്തത്.
കലാലയ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും സജീവമായ സെയ്ത്, കെ.എസ്.യുവിന്‍റെ നിരവധി സമരപരിപാടികളിൽ പങ്കാളിയായി. കോവിഡ് കാലത്ത് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് അഡ്വ. പി.എ. ഷമീറിന്‍റെ മേൽനോട്ടത്തിൽ നടന്ന വാക്‌സിൻ രജിസ്ട്രേഷൻ, മാസ്ക്, ഭക്ഷണം വിതരണം, ഓൺലൈൻ പഠനകാലത്ത് സ്കൂൾ കുട്ടികൾക്ക് ഫോൺ, പുസ്തകം അടക്കമുള്ളവ എത്തിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.