മോഷണംപോയ ടാബ്​ ഒരു മണിക്കൂറിനകം കണ്ടെടുത്തു

ചങ്ങനാശ്ശേരി: ടാബ് മോഷണം പോയെന്ന പരാതി ലഭിച്ച്​ ഒരു മണിക്കൂറിനകം പൊലീസ് കണ്ടെടുത്തു.അരമനപ്പടി ഭാഗത്തുള്ള വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഏഴിനുശേഷമാണ് ടാബ് മോഷണം പോയത്.ശനിയാഴ്​ച​ രാവിലെയാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടമ്മ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി.

പരാതിക്കാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തില്‍ ആളെ മനസ്സിലായതോടെ എസ്.ഐ ഷമീര്‍ഖാ​െൻറ നേതൃത്വത്തില്‍ പൊലീസുകാരായ തോമസ് സ്​റ്റാന്‍ലി, ബര്‍ണബാസ്, സുപ്രഭ എന്നിവർ കുറിച്ചി സ്വദേശി 25 കാര​െൻറ വീട്ടിലെത്തി ടാബ് കണ്ടെടുക്കുകയായിരുന്നു.

കേസ് വേണ്ടെന്നായിരുന്നു വീട്ടമ്മയുടെ നിലപാട്​. മൊബൈല്‍ ഫോണുകളും ടാബുകളും മാത്രം മോഷ്​ടിക്കുന്ന യുവാവിന് മാനസിക പ്രശ്​നങ്ങളുണ്ടെന്ന്​ പൊലീസ് പറഞ്ഞു.

Tags:    
News Summary - Tablet theft in kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.