കോട്ടയം: േവാട്ടർമാരുെട മനസ്സിലേക്ക് ഇടിച്ചുകയറാൻ എന്തുപരീക്ഷണത്തിനും സ്ഥാനാർഥികൾ തയാറാണ്. ചിരിച്ചും കരഞ്ഞും കെട്ടിപ്പിടിച്ചുമൊക്കെ വോട്ടുതേടുന്ന സ്ഥാനാർഥികൾ, പോസ്റ്ററുകളിലും പുതുമകൾക്ക് മത്സരിക്കുന്നു.
മുന്നണികൾക്കെല്ലാം സംസ്ഥാനതലത്തിൽ ടാഗ്ലൈനുകൾ പുറത്തിറക്കി. ഇതിെൻറ ചുവടുപിടിച്ച് സ്ഥാനാർഥികളും ചെറുവാക്യങ്ങളിലൂടെ ജനഹൃദയത്തിേലക്ക് കടക്കാൻ ശ്രമിക്കുകയാണ്. ജില്ലയിലെ മിക്ക സ്ഥാനാർഥികൾക്കും സ്വന്തം ടാഗ്ലൈനുകൾ രൂപപ്പെടുത്തി. മറ്റ് ചിലർ സ്വന്തം മുന്നണികളുടെ സംസ്ഥാന പ്രചാരണവാക്യത്തെയാണ് സ്വന്തം പോസ്റ്ററിലും കൂട്ടുപിടിച്ചത്.
എൽ.ഡി.എഫിെൻറ 'ഉറപ്പാണ് എൽ.ഡി.എഫ്', യു.ഡി.എഫിെൻറ 'നാട് നന്നാകാൻ യു.ഡി.എഫ്' എന്നിവയും ഇടത്-വലത് മുന്നണി സ്ഥാനാർഥികളുടെ പോസ്റ്ററുകളിലും ബോർഡുകളിലും ഇടം നേടി. പുതിയ കേരളം മോദിക്കൊപ്പമെന്ന സംസ്ഥാന പ്രചാരണവാക്യമാണ് എൻ.ഡി.എ സ്ഥാനാഥികൾ സ്വീകരിക്കുന്നത്.
കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 'മനസ്സിൽ എന്നും കോട്ടയം' വാചകമാണ് കൂട്ടുപിടിക്കുന്നത്. പോസ്റ്ററുകളിലും ബോർഡുകളിലുമെല്ലാം ഇതാണ് നിറയുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി കെ. അനിൽകുമാർ എൽ.ഡി.എഫിെൻറ സംസ്ഥാന ടാഗ്ലൈനിനൊപ്പം സ്വന്തം വാക്യത്തെ ചേർത്തുനിർത്തുന്നു. ഉറപ്പാണ് എൽ.ഡി.എഫ്; ഉറപ്പാണ് കോട്ടയമെന്നാണ് അനിൽ പറഞ്ഞുവെക്കുന്നത്. പുതിയ കേരളം മോദിക്കൊപ്പമെന്ന പ്രചാരണവാക്യമാണ് എൻ.ഡി.എ സ്ഥാനാർഥി മിനർവ മോഹേൻറത്.
ഹൃദയത്തിലുണ്ട്, പുതുപ്പള്ളിയെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമ്മൻചാണ്ടി പറഞ്ഞുവെക്കുന്നത്. പുതുപ്പള്ളിയിൽ 13ാം പോരിനിറങ്ങുന്ന ഉമ്മൻചാണ്ടി 'ഹൃദയത്തിലുണ്ട് പുതുപ്പള്ളി'യെന്ന വാക്യത്തെയാണ് കൂട്ടുപിടിക്കുന്നത്. 50 വർഷത്തിലധികമായി പുതുപ്പള്ളിയെ പ്രതിനിധാനംചെയ്യുന്ന ഉമ്മൻ ചാണ്ടിയെ നേരിടാനിറങ്ങുന്ന എൽ.ഡി.എഫ് സ്ഥാനാർഥിയായ യുവനേതാവ് ജെയ്ക് സി. തോമസ് 'യുവത്വം, മാറ്റം, വികസനം' വാക്കുകളാണ് ജനങ്ങൾക്ക് മുന്നിൽവെക്കുന്നത്. ഉറപ്പാണ് എൽ.ഡി.എഫ് എന്ന സംസ്ഥാന ടാഗ് ൈലനുകളും പോസ്റ്ററിലുണ്ട്. ബി.ജെ.പി സ്ഥാനാർഥി എൻ. ഹരി എൻ.ഡി.എ പ്രചാരണവാക്യവുമായാണ് ജനങ്ങളുടെ മുന്നിലെത്തുന്നത്.
വാശിപ്പോരാട്ടം നടക്കുന്ന പാലായിൽ സംസ്ഥാനത്ത് ഹിറ്റായ 'ചങ്കാണ് പാലാ'യെന്ന വാക്കുകളെയാണ് യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ പോസ്റ്ററിൽ ചേർത്തുനിർത്തുന്നത്. ചുവരെഴുത്തുകളിലും ഇത് ഉപയോഗിക്കുന്നു. പാലാ സീറ്റിനെ ചൊല്ലി തർക്കം മുറുകിയപ്പോൾ ചങ്കാണ് പാലായെന്ന് കാപ്പൻ വ്യക്തമാക്കിയിരുന്നു.
എതിരാളിയായ ജോസ് കെ. മാണി എൽ.ഡി.എഫ് പ്രചാരണവാക്യമായ ഉറപ്പാണ് എൽ.ഡി.എഫിനെയാണ് കൂട്ടുപിടിക്കുന്നത്. കെ.എം. മാണിയുടെ ചിത്രവും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി ജെ. പ്രമീളാദേവിയുെട ടാഗ്ലൈൻ 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ്.
ഏറ്റുമാനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ കൂടയുണ്ടാകുമെന്ന ഉറപ്പാണ് നൽകുന്നത്. 'കൂടയുണ്ടാകും ഉറപ്പാണ്' എന്ന ആറ്റിക്കുറുക്കിയ വാക്കുകളുമായി പോരിടത്തിൽ നിറയുന്നത്. യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് ലൂക്കോസ് 'നാട് നന്നാകാൻ യു.ഡി.എഫ്' ടാഗ്ലൈനാണ് കൂടുതലായും ഉപയോഗിക്കുന്നത്. ലതിക സുഭാഷ് സ്വതന്ത്രയായി രംഗത്ത് എത്തിയതോെട മണ്ഡലം ത്രികോണച്ചൂടിലാണ്.
ചതുഷ്കോണ പോരാട്ടം നടക്കുന്ന പൂഞ്ഞാറിൽ യു.ഡി.എഫ് സ്ഥാനാർഥി ടോമി കല്ലാനി 'പൂഞ്ഞാറിെൻറ നന്മക്കായി' വാചകത്തെയാണ് കൂട്ടുപിടിക്കുന്നത്. മതേതരത്വത്തിെൻറ മണ്ണിൽ ഉറച്ച നിലപാടുകളോടെയെന്നും പോസ്റ്ററുകളിൽ പറയുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 'മാന്യതക്ക് ഒരുവോട്ട്' എന്നാണ് മുന്നോട്ടുെവക്കുന്ന അഭ്യർഥന. ഉറപ്പാണ് എൽ.ഡി.എഫ് എന്ന ടാഗ്ലൈനും പോസ്റ്ററുകളിൽ നിറയുന്നു. കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ച പി.സി. ജോർജ്, 'നേര് പറയുന്നവൻ നാടിന് അഭിമാനം' വാചകമാണ് പോസ്റ്ററിൽ ചേർക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി എം.പി. സെന്നും സംസ്ഥാനതലത്തിലെ ടാഗ്ൈലനാണ് ഉപയോഗിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽ ഇടത്-വലത് മുന്നണികൾ വ്യത്യസ്തമായ വാക്കുകളാണ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. സ്ഥാനാർഥി ജോസഫ് വാഴയ്ക്കനായി യു.ഡി.എഫ് മുന്നോട്ടുെവക്കുന്നത് 'വാഴയ്ക്കൻ വരട്ടെ, കാഞ്ഞിരപ്പള്ളി വളരട്ടെ'യെന്നാണ്. എൽ.ഡി.എഫിനായി പോരിടത്തിലുള്ള ഡോ. എൻ. ജയരാജ് 'കരുത്താണ്... കാഞ്ഞിരപ്പള്ളിയുടെ കരുതലാണ്' വാക്യവുമായാണ് ജനങ്ങൾക്ക് മുന്നിലെത്തുന്നത്. മുൻ കേന്ദ്രമന്ത്രികൂടിയായ എൻ.ഡി.എയുടെ അൽഫോൺസ് കണ്ണന്താനം -പുതിയ കേരളം മോദിക്കൊപ്പം -എന്ന വാക്യമാണ് പോസ്റ്ററിൽ നിരത്തുന്നത്.
പെൺപോരാട്ടം നടക്കുന്ന വൈക്കത്ത് പോസ്റ്റുകളിലും വ്യത്യസ്തത നിറയുന്നു. സിറ്റിങ് എം.എൽ.എകൂടിയായ സി.കെ. ആശ, ഉറപ്പാണ് എൽ.ഡി.എഫ് എന്നതിനൊപ്പം ഉറപ്പാണ് വൈക്കം എന്നുചേർത്താണ് വോട്ട് തേടുന്നത്. 'ഐശ്വര്യകേരളം, നാടിെൻറ നന്മ' എന്നതാണ് യു.ഡി.എഫ് സ്ഥാനാർഥി ഡോ. പി.ആർ. സോന മുന്നോട്ടുവെക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി അജിത സാബു പുതിയ കേരളം മോദിക്കൊപ്പമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നു.
കേരള കോൺഗ്രസുകളുടെ പോരാട്ടം നടക്കുന്ന കടുത്തുരുത്തിയിൽ, യു.ഡി.എഫ് സ്ഥാനാർഥി മോൻസ് ജോസഫ് മുന്നോട്ടുവെക്കുന്നത് 'ഐശ്വര്യ കേരളത്തിനായി, നാടിെൻറ നന്മക്കായി' വാക്യമാണ്. എൽ.ഡി.എഫിലെ സ്റ്റീഫൻ ജോർജ് അനിവാര്യമായ വികസനത്തിന്, അനുയോജ്യനായ സ്ഥാനാർഥിയെന്ന വാക്കുകളാണ് മുന്നോട്ടുവെക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി ജി. ലിജിൻ ലാലും സംസ്ഥാന വാക്യത്തെയാണ് കൂട്ടുപിടിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ ഇടത്-വലത് മുന്നണി സ്ഥാനാർഥികൾ സ്വന്തം തട്ടകത്തെ ചേർത്തുനിർത്തിയാണ് വാക്യങ്ങൾ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥി വി.ജെ. ലാലി, 'ചങ്ങനാശ്ശേരിയുടെ ജനകീയ മുഖമെന്ന്' പറയുേമ്പാൾ എൽ.ഡി.എഫ് സ്ഥാനാർഥി ജോബ് മൈക്കിൾ 'എന്നും ചങ്ങനാശ്ശേരിക്കൊപ്പം' എന്ന് വ്യക്തമാക്കുന്നു. ബി.ജെ.പി സ്ഥാനാർഥി ജി. രാമൻനായർ പുതിയ കേരളം മോദിക്കൊപ്പം എന്ന വാക്യത്തെയാണ് ചേർത്തുനിർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.