കോട്ടയം: തമിഴ് നടൻ വിജയ്യുടെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര. വിജയ് ഫാന്‍സ് അസോസിയേഷന് ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വകാര്യ ബസിൽ സൗജന്യയാത്ര ഒരുക്കിയത്. കോട്ടയത്തുനിന്ന് പേരൂര്‍ വഴി ഏറ്റുമാനൂരിലേക്ക് സര്‍വിസ് നടത്തുന്ന ‘സ്റ്റെഫാനോസ്’ ബസിലാണ് വ്യാഴാഴ്ച വിദ്യാര്‍ഥികൾ പണം നൽകാതെ സഞ്ചരിച്ചത്. ഇതിൽ കയറിയ വിദ്യാർഥികളോട് ടിക്കറ്റ് ആവശ്യപ്പെട്ടില്ല.
ഇവരുടെ ടിക്കറ്റിന്റെ പണം വിജയ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ബസുടമക്ക് നല്കി. നേരത്തേ, ഉടമയെകണ്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ബസില്‍ സൗകര്യമൊരുക്കിയത്. സ്കൂള്‍, കോളജ് ഉള്‍പ്പെടെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് നിരവധി വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന ബസാണിത്. പ്രതിദിനം ശരാശരി 450-500 രൂപ വിദ്യാര്‍ഥികളുടെ യാത്രാ ഇനത്തില്‍ ലഭിക്കാറുണ്ടെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിനു മുന്നിൽ നടന്റെ ചിത്രത്തോടുകൂടിയ ബാനറും കെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.