'ഇസ്ലാം: ആശയസംവാദത്തിെൻറ സൗഹൃദ നാളുകൾ' വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവും കോവിഡും തകർത്ത ജീവിതമേഖലയെ ഉയർത്തിക്കൊണ്ടുവരാനുള്ള ജനത്തിെൻറ ശ്രമത്തിനിടയിൽ വംശീയതയും വർഗീയതയും വിതക്കുന്നവർ മറ്റൊരു മഹാമാരിയാകുകയാണെന്ന് കൊച്ചി ബിലാൽ മസ്ജിദ് ഇമാം ജമാൽ അസ്ഹരി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ല അസി. സെക്രട്ടറി കെ. അഫ്സൽ അധ്യക്ഷതവഹിച്ചു. വടയാർ ശ്രീധർമശാസ്ത സേവാസംഘം പ്രസിഡൻറ് സി.വി. ജയകുമാർ സൗഹൃദ പ്രഭാഷണം നടത്തി. കവി കെ.ആർ. സുശീലൻ ചർച്ച ഉദ്ഘാടനം ചെയ്തു. പി.ജി ഷാജിമോൻ, ധന്യ സന്തിൽ, കെ.എസ് മണി,സിബി മയ്യോട്ടിൽ, ഡോ. കെ.രാജ്കുമാർ, അഡ്വ. ശ്രീകാന്ത് സോമൻ, കെ.ഡി. ദേവരാജൻ, വി.ടി. ജയിംസ്, ഡൊമനിക് ചെറിയാൻ, സന്തോഷ് ശർമ, കാപ്പിൽ അപ്പു, ഷൈലജ അംബുജാക്ഷൻ, ഷാജഹാൻ കെ.എം, അബ്ദുൽ റഷീദ് മാളൂസ്, സിയാബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.