കോട്ടയം: വാറന്‍റ് കേസില്‍ ഒളിവില്‍ കഴിഞ്ഞ ളാക്കാട്ടൂര്‍ തോട്ടപ്പള്ളി ഭാഗത്ത് ഉണ്ണിക്കുട്ടനെ (ആരോമല്‍-24) പാമ്പാടി പൊലീസ് അറസ്റ്റ്ചെയ്തു. ഇയാള്‍ക്കെതിരെ ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, വെസ്റ്റ്, പാമ്പാടി സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. കൂടാതെ പത്തനംതിട്ട ജില്ലയിലും കേസുകളുണ്ട്.
മുമ്പ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടിരുന്നു. സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരിക്കെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം മറ്റൊരു വീട്ടില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവില്‍പോയി. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് തിരച്ചില്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നാണ് പിടികൂടിയത്.
പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാര്‍, എസ്.ഐ ലെബിമോന്‍, സി.പി.ഒമാരായ ജിബിന്‍ ലോബോ, ബിജേഷ്, അനീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.