മാട്ടുകൊമ്പുകളിവിടെ മനോഹര ശിൽപങ്ങളാണ്​

ഗു​രു​സ്വാ​മി ചീ​പ്പ്​ നി​ർ​മാ​ണ​ത്തി​ൽ

മാട്ടുകൊമ്പുകളിവിടെ മനോഹര ശിൽപങ്ങളാണ്​

കോ​ട്ട​യം: ന​ഗ​ര​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ശ്ര​ദ്ധി​ക്കാ​ത്ത പ​ല മു​ഖ​ങ്ങ​ളു​മു​ണ്ട്. തീ​രെ സാ​ധാ​ര​ണ​ക്കാ​ര​നെ​ങ്കി​ലും അ​സാ​ധ്യ പ്ര​തി​ഭ​യു​ള്ള​വ​രെ ആ​രും കാ​ണാ​നി​ട​യു​ണ്ടാ​കി​ല്ല. ഇ​ത്ത​ര​മൊ​രു മു​ഖ​മാ​ണ്​ തി​രു​നെ​ൽ​വേ​ലി​ക്കാ​ര​ൻ ഗു​രു​സ്വാ​മി. ത​ന്‍റെ പി​താ​വി​ൽ​നി​ന്ന്​ ല​ഭി​ച്ച കൈ​പ്പു​ണ്യ​ത്തി​ൽ ആ​രെ​യും വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​തി​ഭ ഇ​​ദ്ദേ​ഹ​ത്തി​ന്​ സ്വ​ന്തം. മാ​ട്ടു​കൊ​മ്പി​ൽ​നി​ന്ന്​ കൊ​ത്തു​പ​ണി​ക​ളി​ലൂ​ടെ മ​യൂ​ര​വും മ​ത്സ്യ​വു​മ​ട​ങ്ങു​ന്ന പ​ല​വി​ധ സൃ​ഷ്ടി​ക​ളാ​ണ്​ പി​റ​വി​യെ​ടു​ത്ത​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലേ​ക്ക്​ പോ​കു​ന്ന ന​ട​പ്പാ​ത​യി​ൽ ചീ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​താ​ണ്​ ഗു​രു​സ്വാ​മി​യു​ടെ ​തൊ​ഴി​ൽ. എ​ല്ല്​ സം​സ്ക​ര​ണ​ശാ​ല​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ട്ടു​കൊ​മ്പു​ക​ളി​ലാ​ണ്​ ചീ​പ്പു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. കൊ​മ്പ്​ ചീ​കി​മി​നു​ക്കി സൂ​ക്ഷ്മ​മാ​യി കൊ​ത്തു​പ​ണി ന​ട​ത്തു​ന്ന ര​ണ്ട്​ ദി​വ​സ​ത്തെ അ​ധ്വാ​ന​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മാ​ണ്​ ശി​ൽ​പ​രൂ​പ​ങ്ങ​ൾ.

35 വ​ർ​ഷ​മാ​യി ഗു​രു​സ്വാ​മി കോ​ട്ട​യ​ത്തു​ണ്ട്. ചെ​റു​പ്പ​ത്തി​ൽ പി​താ​വ്​ പ​ര​മേ​ശ്വ​ര​നൊ​പ്പ​മാ​ണ്​ കോ​ട്ട​യ​ത്ത്​ എ​ത്തി​യ​ത്. പ​ര​മേ​ശ്വ​ര​നും ചീ​പ്പ്​ നി​ർ​മാ​ണ​മാ​യി​രു​ന്നു തൊ​ഴി​ൽ. പി​താ​വി​നൊ​പ്പം​കൂ​ടി​യാ​ണ്​ കു​ല​ത്തൊ​ഴി​ലി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ ഗ്ര​ഹി​ക്കു​ന്ന​ത്. ഭാ​ര്യ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ്​ ഗു​രു​സ്വാ​മി​യു​ടെ കു​ടും​ബം. മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ നാ​ട്ടി​ൽ പോ​യി​വ​രും. കൗ​തു​ക​ത്തി​ന്‍റെ പേ​രി​ലാ​ണ്​ ചീ​പ്പു​ക​ൾ അ​​ല്ലാ​തെ മ​റ്റ്​ രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങി​യ​ത്. പി​ന്നീ​ട​ത്​ കൂ​ടെ​ക്കൂ​ടി.

വി​വി​ധ രൂ​പ​ങ്ങ​ൾ മാ​ട്ടു​കൊ​മ്പു​ക​ളി​ൽ​നി​ന്നു കൊ​ത്തി​യെ​ടു​ത്തു. കൃ​ത്യ​ത ഗു​രു​സ്വാ​മി​ക്ക്​ നി​ർ​ബ​ന്ധ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റെ​സ​മ​യ​മെ​ടു​ത്താ​ണ്​ ഓ​രോ കൊ​ത്തു​പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. പൂ​ർ​ത്തി​യാ​ക്കു​ന്ന ഓ​രോ നി​ർ​മി​തി​ക​ളും വ​ഴി​വ​ക്കി​ൽ ത​നി​ക്ക​രി​കി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ര​ണ്ട്​ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ത്​ ന​ല്ല വി​ല​യ്​​ക്ക്​ വി​റ്റ​ഴി​യും. ചീ​പ്പി​ന്‍റെ​ വി​ൽ​പ​ന​ക്കു​റ​വ്​ ഇ​ത്ത​ര​ത്തി​ലാ​ണ്​ ഗു​രു​സ്വാ​മി നി​ക​ത്തു​ന്ന​ത്. ആ​ലു​വ​യി​ൽ​നി​ന്നാ​ണ്​ ഗു​രു​സ്വാ​മി കൊ​മ്പു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

ഒ​രു കൊ​മ്പി​ൽ​നി​ന്ന്​ ര​ണ്ട്​ ചീ​പ്പ്​ മാ​ത്ര​മേ ഉ​ണ്ടാ​ക്കാ​നാ​വൂ. കൊ​ത്തു​പ​ണി​ക​ൾ​ക്കാ​യി കൊ​മ്പു​ക​ൾ മാ​റ്റി​വെ​ക്കു​ന്നു​ണ്ട്. സ​മ​യം​കി​ട്ടു​ന്ന മു​റ​ക്കാ​ണ്​ ക​ര​കൗ​ശ​ല നി​ർ​മാ​ണം. പ​ല തി​ര​ക്കു​ക​ളി​ലും ന​ഗ​രം ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക്​ സു​പ​രി​ചി​ത​നാ​യ അ​പ​രി​ചി​ത​നാ​ണ്​ പ​ല​ർ​ക്കും ഗു​രു​സ്വാ​മി.

Tags:    
News Summary - The horns are beautiful sculptures here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.