കോട്ടയം: യുവതിക്ക് അധാപികജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമം സ്വദേശി സജിൻ ദേവിനെ (33) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് കൺസൾട്ടൻസി സ്ഥാപനം നടത്തിയിരുന്ന ഇയാൾ പുതുപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും എൻ.എസ്.എസിന്റെ ഉടമസ്ഥതയിലുള്ള ഹയർസെക്കൻഡറി സ്കൂളിൽ ടീച്ചറായി ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് പലതവണകളായി 10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം തിരികെ നൽകാതെ ഇയാൾ മുങ-ിനടക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ മൈസൂരിൽ നിന്നും ആണ്പിടികൂടിയത്.
ഈസ്റ്റ് എസ്.ഐ കെ.അനിൽകുമാർ, സി.പി.ഒമാരായ യേശുദാസ്, പ്രതീഷ് രാജ്, അജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സജിൻ ദേവിന് കണ്ണൂർ കുടിയാൻമല പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.