രാമപുരം: തോടിന് സംരക്ഷണഭിത്തി നിർമിക്കാത്തതുമൂലം നിരവധി വീടുകളിലേക്ക് വെള്ളംകയറുന്നതും കൃഷി നശിക്കുന്നതും പതിവാകുന്നു. ചക്കാമ്പുഴ കവലക്ക് സമീപത്ത് താമസിക്കുന്ന ആളുകളാണ് വെള്ളംകയറുന്നതുമൂലം കഷ്ടത അനുഭവിക്കുന്നത്. ചക്കാമ്പുഴ ജങ്ഷന് സമീപം കടന്നുപോകുന്ന ഇടക്കോലി - ചക്കാമ്പുഴ തോട്ടില്‍നിന്നുമാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത്.
ഇതിന് സമീപത്തായി 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെക്ക്ഡാം നിർമിച്ചിരുന്നു. ചെക്ക് ഡാമില്‍ മാലിന്യംഅടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുമ്പോഴാണ് ഡാമിന് മുകളിലെ പഴയ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുപോകുന്നത്. മഴക്കാലം തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്. എത്രയുംവേഗം ഈ തോട്ടിലെ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കാമ്പുഴ സ്വദേശി കോലത്ത് തോമസ് ജോര്‍ജ് അധികാരികള്‍ക്ക് പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.