തോടിന്റെ സംരക്ഷണഭിത്തി തകർന്നു
text_fieldsരാമപുരം: തോടിന് സംരക്ഷണഭിത്തി നിർമിക്കാത്തതുമൂലം നിരവധി വീടുകളിലേക്ക് വെള്ളംകയറുന്നതും കൃഷി നശിക്കുന്നതും പതിവാകുന്നു. ചക്കാമ്പുഴ കവലക്ക് സമീപത്ത് താമസിക്കുന്ന ആളുകളാണ് വെള്ളംകയറുന്നതുമൂലം കഷ്ടത അനുഭവിക്കുന്നത്. ചക്കാമ്പുഴ ജങ്ഷന് സമീപം കടന്നുപോകുന്ന ഇടക്കോലി - ചക്കാമ്പുഴ തോട്ടില്‍നിന്നുമാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുന്നത്.
ഇതിന് സമീപത്തായി 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെക്ക്ഡാം നിർമിച്ചിരുന്നു. ചെക്ക് ഡാമില്‍ മാലിന്യംഅടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുമ്പോഴാണ് ഡാമിന് മുകളിലെ പഴയ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞുപോകുന്നത്. മഴക്കാലം തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ ഭീതിയിലാണ്. എത്രയുംവേഗം ഈ തോട്ടിലെ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചക്കാമ്പുഴ സ്വദേശി കോലത്ത് തോമസ് ജോര്‍ജ് അധികാരികള്‍ക്ക് പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.