വയോധികയെ കബളിപ്പിച്ച് മാല മോഷ്​ടിച്ച പ്രതിയുടെ വീഡിയോ ദൃശ്യം

വയോധികയെ കബളിപ്പിച്ച് മാല മോഷ്​ടിച്ച പ്രതിയുടെ വിഡിയോ ദൃശ്യം പുറത്തുവിട്ടു​

കോട്ടയം: നഗരമധ്യത്തിൽ വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് ബാങ്കിലേക്ക്​ കൊണ്ടുവന്ന്​ മാല മോഷ്​ടിച്ച പ്രതിയുടെ വിഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടു.ആർപ്പൂക്കര സ്വദേശി വീട്ടമ്മയുടെ മാല മോഷ്​ടിച്ച കേസിലെ പ്രതിയുടെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നഗരത്തിലൂടെ നടന്നുവന്ന വയോധികയെയാണ് ഒപ്പം നടന്നു വന്നയാൾ കബളിപ്പിച്ച് മാല മോഷ്​ടിച്ചത്.പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചതായി അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച തുക സെൻട്രൽ ബാങ്ക്​ അക്കൗണ്ടിലുണ്ടെന്നും സ്വർണമാലയിലെ കോഡ് ബാങ്കിൽ കാട്ടിയെങ്കിൽ മാത്രമേ പണം ലഭിക്കൂ എന്നും ഇവരെ വിശ്വസിപ്പിച്ചു.

ഇതു വിശ്വസിച്ച് ഇവർ പ്രതിക്കൊപ്പം ബാങ്കി​െൻറ രണ്ടാം നിലയിലേക്ക്​ കയറി.ഇതിനിടെ മാല കൈയിൽ വാങ്ങിയ പ്രതി കടന്നുകളയുകയായിരുന്നു.പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി വെസ്​റ്റ്​ സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ. അരുണും എസ്.ഐ ടി. ശ്രീജിത്തും അറിയിച്ചു.

Tags:    
News Summary - The video of the accused who cheated the elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.