ആശുപത്രിയിലെ ക്ലോസറ്റിൽ യുവതിയുടെ കാലു കുടുങ്ങി; ഫയർഫോഴ്സ് എത്തി രക്ഷിച്ചു

കോട്ടയം: ക്ലോസറ്റിൽ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിൽ ഇന്നു രാവിലെ ആയിരുന്നു സംഭവം. രോഗിക്ക് കൂട്ടിരിക്കാൻ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റിൽ കുടുങ്ങിയത്.

യുവതി ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാരികളെത്തി ക്ലോസറ്റിൽ നിന്ന് കാല് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘം ക്ലോസറ്റ് പൊട്ടിച്ച് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - The woman's leg got stuck in the closet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.