കോട്ടയം: ഈരാറ്റുപേട്ടയിൽ സി.പി.എം പ്രവർത്തകർക്കിടയിലുണ്ടായിരിക്കുന്ന തെറ്റായ പ്രവണതകൾ തിരുത്തുമെന്ന് ജില്ല സെക്രട്ടറി എ.വി. റസൽ. 14 സി.പി.എം നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
ലോക്കൽ സമ്മേളനത്തിൽ ഒരു വിഭാഗം കമ്മിറ്റി പിടിെച്ചടുക്കാൻ നീക്കം നടത്തിയിരുന്നു. ഇതെതുടർന്നാണ് 12 പേർക്കെതിരെ നടപടിയെടുത്തത്. പാർട്ടി വിരുദ്ധ നടപടികൾക്ക് ഇതിൽ അഞ്ചുപേരെ പുറത്താക്കി. മറ്റുള്ളവർക്കെതിരെ സസ്പെൻഷൻ നടപടിയും സ്വീകരിച്ചു.
നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏരിയ കമ്മറ്റിയിലെ രണ്ടുപേർക്കെതിരെ നടപടിയുണ്ടായി. സ്ഥലനാമവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ അനസ് പാറയിൽ നടത്തിയ ഫോൺവിളി അംഗീകരിക്കാനാവില്ല. തെറ്റ് അനസിന് ബോധ്യം വന്നിട്ടുണ്ട്. എങ്കിലും തെറ്റുചെയ്ത സാഹചര്യത്തിൽ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമാണ്. തീവ്രനിലപാടുള്ള നേതാവല്ല അനസ് പാറയിൽ. ഈരാറ്റുപേട്ടയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പ്രതികരണമുണ്ടായതാവാമെന്നും എ.വി. റസൽ പറഞ്ഞു. നേരത്തേയും തീവ്രമായ നിലപാടുകൾ അവിടെ ഉണ്ടായിട്ടുണ്ട്. ഇത്തരം നിലപാടുകളെ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് സി.പി.എം ശ്രമിക്കുന്നത്. നഗരസഭയിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ല. യു.ഡി.എഫിലെ ചില തർക്കങ്ങൾ അനുകൂലമാക്കാനാകുമോ എന്നാണ് പരിശോധിച്ചത്. എന്നാൽ, എസ്.ഡി.പി.ഐയുടെ സഹായമില്ലാതെ ഭരണമാറ്റം ഉണ്ടാക്കാനാവില്ലെന്നിരിക്കെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന നിലപാടാണ് ഫലത്തിൽ ഉണ്ടായത്.
മാത്രമല്ല പാർട്ടിയോട് ആലോചിക്കാതെയാണ് അവിശ്വാസം അവതരിപ്പിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഏരിയ കമ്മിറ്റിയിലെ രണ്ടുപേർക്കെതിരെ തരംതാഴ്ത്തൽ നടപടിയുണ്ടായത്.
പാർട്ടി നിലപാടുകളിൽ ഉറച്ചുനിൽക്കണമെന്ന് ബ്രാഞ്ച് അംഗങ്ങൾ മുതലുള്ളവരെ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാത്തവർെക്കതിരെ നടപടി ഉണ്ടാകുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.