ഓൺലൈൻ പഠന സൗകര്യമില്ലാതെ കോട്ടയം ജില്ലയിൽ 14,834 വിദ്യാര്‍ഥികള്‍

കോ​ട്ട​യം: ഒ​ന്നാം​ക്ലാ​സ് മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വ​രെ​യു​ള്ള​വ​രി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​തെ ജി​ല്ല​യി​ൽ 14,834 വി​ദ്യാ​ര്‍ഥി​ക​ള്‍. ഇ​തി​ൽ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ക്കാ​രും ഉ​ൾ​പ്പെ​ടും.

ജി​ല്ല​യി​ല്‍ എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ്​ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ള്ള വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ണ​ക്ക് ഒ​രു​വ​ട്ടം​കൂ​ടി പ​രി​ശോ​ധി​ച്ച് കൃ​ത്യ​മാ​ണോ​യെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന് എ.​ഇ.​ഒ​മാ​ര്‍ സ്‌​കൂ​ള്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ൻ​റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍, അ​ത​ത് വാ​ര്‍ഡ് അം​ഗ​ങ്ങ​ള്‍, ഹെ​ഡ്മാ​സ്​​റ്റ​ര്‍മാ​ര്‍, പി.​ടി.​എ പ്ര​സി​ഡ​ൻ​റു​മാ​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി.

നി​ല​വി​ല്‍ ഒ​രു​വീ​ട്ടി​ല്‍ ഒ​രു ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച്​ പ​ഠി​ക്കു​ന്ന ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രി​ല്‍ എ​ല്ലാ​വ​ര്‍ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍ക​ണം.

ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി‍െൻറ പേ​രി​ല്‍ ജി​ല്ല​യി​ല്‍ ഒ​രു വി​ദ്യാ​ര്‍ഥി​യു​ടെ​യും ഓ​ണ്‍ലൈ​ന്‍ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ർ​ദേ​ശി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മു​ന്‍കൈ​യെ​ടു​ത്ത് ഇ​തി​നോ​ട​കം നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ വ​കു​പ്പി​െൻറ വി​ദ്യാ​ത​രം​ഗി​ണി വാ​യ്പ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ 2.5 കോ​ടി​യോ​ളം ന​ല്‍കി.

എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ളും ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ച​ത്. ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കു​ട്ടി​ക​ള്‍ക്ക് പൊ​തു പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍ക്ക് ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. പു​നഃ​പ​രി​ശോ​ധ​ന സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ച്ച് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്ക​ണം. തു​ട​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ എം.​എ​ല്‍.​എ​മാ​രു​ടെ സ​ഹ​ക​ര​ണ​വും തേ​ടാം. ജി​ല്ല, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഏ​കോ​പി​ത​മാ​യ പ്ര​വ​ര്‍ത്ത​നം ഉ​ണ്ടാ​ക​ണം.

അ​നു​മ​തി ല​ഭി​ക്കു​ന്ന​പ​ക്ഷം ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​ന​ല്‍കു​ന്ന​ത് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. സ​മാ​ന പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​ത ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളും പ​രി​ശോ​ധി​ക്ക​ണം. സ​ര്‍ക്കാ​റി​ല്‍നി​ന്ന്​ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ നി​ര്‍മ​ല ജി​മ്മി, ക​ല​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ, സ​ബ് ക​ല​ക്ട​ര്‍ രാ​ജീ​വ് കു​മാ​ര്‍ ചൗ​ധ​രി, എ.​ഡി.​എം ജി​നു പു​ന്നൂ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ. സെ​ക്ര​ട്ട​റി അ​ജ​യ​ന്‍ കെ.​മേ​നോ​ന്‍, ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി റീ​ജ​ന​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി. ​പ്ര​സീ​ദ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍. സു​ജ​യ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ കെ.​ജെ. പ്ര​സാ​ദ്, എ​സ്.​എ​സ്.​കെ ജി​ല്ല പ്രോ​ജ​ക്റ്റ്​ കോ​ഓ​ഡി​നേ​റ്റ​ര്‍ മാ​ണി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - There are 14,834 students in Kottayam district without online study facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.