കോട്ടയം: നഗരഹൃദയത്തിലെ തിരുനക്കര ബസ് സ്റ്റാൻഡിന്റെ പരാധീനതകളിൽ വലഞ്ഞ് യാത്രക്കാർ. ഇരിപ്പിടങ്ങൾ ഭൂരിഭാഗവും ഉപയോഗശൂന്യമായി. ഹൈമാസ്റ്റ് ലൈറ്റും സൗരോർജ വിളക്കുകളും മിഴിയടച്ചു. രാത്രി ഒരുതരി വെളിച്ചംപോലും ഇല്ല.
ഈ സമയങ്ങളിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണ്. അനൗൺസ്മെന്റിന് സ്ഥാപിച്ചിരിക്കുന്ന സ്പീക്കറുകളിൽ കിളികൾ കൂടുകൂട്ടിയിരിക്കുകയാണ്. യാത്രക്കാരുടെ ദേഹത്തേക്കും തൂണിന്റെ ഇരിക്കാൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുമാണ് കിളികൾ കാഷ്ഠിക്കുന്നത്.
ഇരിപ്പിടത്തിലെ വളഞ്ഞ് ഉപയോഗശൂന്യമായ കമ്പികൾ സ്റ്റാൻഡിലെ വ്യാപാരികൾ മാറ്റിവെക്കുമെങ്കിലും അവ മോഷ്ടിച്ച് കൊണ്ടുപോകുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്.
ഹൈമാസ്റ്റ്, സൗരോർജ വിളക്കുകൾ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ഇതുമൂലം ടാക്സി ഡ്രൈവർമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
2013-14 വർഷം സർക്കാർ സഹായത്തോടെ സ്വകാര്യ കമ്പനിയുടെ മേൽനോട്ടത്തിലാണ് ഇവ സ്ഥാപിച്ചത്. നാലരലക്ഷം രൂപയാണ് ഇതിന് മുടക്കിയത്. 2013ൽ എം.പി. സന്തോഷ് കുമാർ ചെയർമാൻ ആയിരിക്കെ നവീകരണത്തോടനുബന്ധിച്ചാണ് രണ്ട് ബസ്സ്റ്റാന്ഡുകളിലുമായി ഇരിപ്പിടങ്ങൾ ഘടിപ്പിച്ചത്. തിരുനക്കരയിൽ തൂണുകൾക്ക് ചുവട്ടിലും ഇരിപ്പിടങ്ങൾ ഒരുക്കുകയും പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കാതിരിക്കാൻ തൂണുകളിൽ ടൈൽ പതിക്കുകയും ചെയ്തിരുന്നു. അഞ്ചുപേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്റ്റീലിന്റെ ഇരിപ്പിടങ്ങളും പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിച്ചി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.